കരയിലെ ഏറ്റവും വേഗം കൂടിയ ജീവികളായ ചീറ്റപുലികൾ ഇന്ത്യക്കും സ്വന്തം. നമീബിയയിൽ നിന്ന് എട്ട് ചീറ്റകളുമായി പ്രത്യേക ജംബോജറ്റ് വിമാനം രാവിലെയാണ് ഡൽഹിയിലെത്തിയത്. ഇവിടെനിന്ന് ഹെലികോപ്റ്റിൽ എത്തിക്കുന്ന ചീറ്റകളെ പ്രധാനമന്ത്രിമോഡി മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് തുറന്നുവിട്ടു
ഏഴ് പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യയിലേക്ക് ചീറ്റപുലികളെത്തുന്നത്. കേന്ദ്ര സർക്കാരിന്റെ പ്രോജക്റ്റ് ചീറ്റ ദൗത്യത്തിന്റെ ഭാഗമായാണ് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. അഞ്ച് പെൺചീറ്റകളും മൂന്ന് ആൺചീറ്റകളുമാണ് എത്തിയിട്ടുള്ളത്.
വംശനാശം സംഭവിച്ച വന്യജീവികളെയും ആവാസവ്യവസ്ഥയേയും പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ട് 2009ൽ ആവിഷ്ക്കരിച്ച പദ്ധതിയിലാണ് ചീറ്റകളെ വീണ്ടും എത്തിക്കുന്നത്. 1952ൽ ചീറ്റപുലികൾക്ക് വംശനാശം സംഭവിച്ചതായി ഇന്ത്യ ഒൂഗദ്യാഗികമായി പ്രഖ്യാപിച്ചിരുന്നു.