• Home
  • Kerala
  • കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് 786 കോ​ടി​യു​ടെ പ​ദ്ധ​തി
Kerala

കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് 786 കോ​ടി​യു​ടെ പ​ദ്ധ​തി

ഇ​രി​ട്ടി: പേ​രാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ​യും മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ​യും എ​ല്ലാ വീ​ടു​ക​ളി​ലും കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് 786 കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ൾ ജ​ല​വി​ഭ​വ വ​കു​പ്പ് മൂ​ന്നു​വ​ർ​ഷ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കും.​ഓ​രോ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലും ജ​ല അ​ഥോ​റി​റ്റി മു​ഖേ​ന ന​ട​പ്പി​ലാ​ക്കു​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​ന​ത്തി​നാ​യി സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ച്ച​ത്.
മ​ട്ട​ന്നൂ​ർ, ഇ​രി​ട്ടി ന​ഗ​ര​സ​ഭ​ക​ളു​ടെ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നാ​യു​ള്ള പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​യി. ര​ണ്ടാം ഘ​ട്ടം 288 കോ​ടി രൂ​പ ചെ​ല​വി​ൽ ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ൽ 190 കി​ലോ​മീ​റ്റ​റും മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ 340 കി​ലോ​മീ​റ്റ​റും വി​ത​ര​ണ​ശൃം​ഖ​ല സ്ഥാ​പി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ര​ണ്ടാം​ഘ​ട്ട​ത്തി​ന് 258 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 2024 നു​ള്ളി​ൽ ഈ ​പ്ര​വൃ‌​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കും. ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ലെ 1150 വീ​ടു​ക​ളി​ൽ ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന​തി​ന് അ​മൃ​ത പ​ദ്ധ​തി പ്ര​കാ​രം 12.5 കോ​ടി രൂ​പ​യും മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ പ​തി​മൂ​ന്നാ​യി​ര​ത്തി ഒ​രു​നൂ​റ്റി ര​ണ്ട് കു​ടും​ബ​ങ്ങ​ൾ​ക്ക് ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന​തി​ന് 14.38 കോ​ടി രൂ​പ​യും വി​നി​യോ​ഗി​ക്കും. ഇ​ത് മൂ​ന്നാം​ഘ​ട്ട​ത്തി​ൽ 2024- 2025 ൽ ​എ​ല്ലാ വീ​ടു​ക​ളി​ലും ഗാ​ർ​ഹി​ക ക​ണ​ക്ഷ​ൻ ന​ൽ​കി ക​മ്മീ​ഷ​ൻ ചെ​യ്യാ​ൻ സാ​ധി​ക്കും.
പാ​യം, അ​യ്യ​ൻ​കു​ന്ന്, ആ​റ​ളം, മു​ഴ​ക്കു​ന്ന്, പേ​രാ​വൂ​ർ, ക​ണി​ച്ചാ​ർ ,കേ​ള​കം, കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജ​ൽ ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്. ഇ​തി​ൽ പാ​യം പ​ഞ്ചാ​യ​ത്തി​ൽ 92.51 കോ​ടി പ്ര​വൃ​ത്തി ടെ​ൻ​ഡ​ർ ചെ​യ്തു . പ്ര​ധാ​ന ടാ​ങ്ക് സ്ഥാ​പി​ച്ച് മ​ട്ടി​ണി, മ​ട്ടി​ണി​ത്ത​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ടാ​ങ്കു​ക​ളും വ​ഴി എ​ല്ലാ വീ​ടു​ക​ളി​ലേ​ക്കും കു​ടി​വെ​ള്ളം എ​ത്തി​ക്കും. ഈ ​പ്ര​വൃ​ത്തി ഒ​രു വ​ർ​ഷ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പേ​രാ​വൂ​ർ, മു​ഴ​ക്കു​ന്ന്, ആ​റ​ളം ,അ​യ്യ​ൻ​കു​ന്ന്, മ​ട്ട​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കോ​ള​യാ​ട്, ചി​റ്റാ​രി​പ്പ​റ​മ്പ് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ശൃം​ഖ​ല ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യി കി​എ​ഫ്ബി​യി​ൽ പെ​ടു​ത്തി 71.2 കോ​ടി​യു​ടെ പ​ദ്ധ​തി ന​ട​ന്നു​വ​രി​ക​യാ​ണ്.
ക​ല്ലേ​രി​മ​ല, വാ​ര​പ്പീ​ടി​ക, എ​ന്നി​വി​ട​ങ്ങ​ളി​ലും ടാ​ങ്കു​ക​ൾ സ്ഥാ​പി​ക്കും. കേ​ള​കം, ക​ണി​ച്ചാ​ർ ,കൊ​ട്ടി​യൂ​ർ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ബാ​ർ​ഡ് സ​ഹാ​യ​ത്തോ​ടെ​യാ​ണ് കു​ടി​വെ​ള്ള പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കേ​ള​കം, ക​ണി​ച്ചാ​ർ, കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജീ​വ​ൻ മി​ഷ​നി​ൽ​പ്പെ​ടു​ത്തി മു​ഴു​വ​ൻ വീ​ടു​ക​ളി​ലും കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നു​ള്ള 128.5 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്കും അ​നു​മ​തി​യാ​യി. പ്ര​വ​ർ​ത്തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ത്രി​ത​ല ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

Related posts

പേരാവൂർ* *മേൽമുരിങ്ങോടിയിൽ* *നാടൻ വാറ്റ് കേന്ദ്രത്തിൽ* *റെയ്ഡ് ഒരാൾ അറസ്റ്റിൽ*

Aswathi Kottiyoor

മൂന്ന് ലക്ഷം അമ്മമാർക്ക് ‘ലിറ്റിൽ കൈറ്റ്‌സ്’ യൂണിറ്റുകൾ വഴി സൈബർ സുരക്ഷാ പരിശീലനം

വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയാ കൺവെൻഷനും വ്യാപരിമിത്ര ഉദ്‌ഘാടനവും 19 ന്

Aswathi Kottiyoor
WordPress Image Lightbox