25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ലോ​കാ​യു​ക്ത അ​ട​ക്ക​മു​ള്ള ഭേദഗതി ബി​ല്ലു​ക​ൾ രാ​ജ്ഭ​വ​നി​ലെ​ത്തി
Kerala

ലോ​കാ​യു​ക്ത അ​ട​ക്ക​മു​ള്ള ഭേദഗതി ബി​ല്ലു​ക​ൾ രാ​ജ്ഭ​വ​നി​ലെ​ത്തി

ഗ​​​വ​​​ർ​​​ണ​​​റു​​​ടെ അ​​​ധി​​​കാ​​​രം ക​​​വ​​​ർ​​​ന്ന സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലും ലോ​​​കാ​​​യു​​​ക്ത​​​യ്ക്കൊ​​​പ്പം ഗ​​​വ​​​ർ​​​ണ​​​റു​​​ടെ​​​യും നി​​​യ​​​മ​​​പ​​​ര​​​മാ​​​യ അ​​​ധി​​​കാ​​​രം എ​​​ടു​​​ത്തുക​​​ള​​​ഞ്ഞ ലോ​​​കാ​​​യു​​​ക്ത ഭേ​​​ദ​​​ഗ​​​തി​​​യും അ​​​ട​​​ക്ക​​​മു​​​ള്ള 12 ബി​​​ല്ലു​​​ക​​​ൾ ഗ​​​വ​​​ർ​​​ണ​​​റു​​​ടെ അ​​​നു​​​മ​​​തി തേ​​​ടി രാ​​​ജ്ഭ​​​വ​​​നി​​​ലെ​​​ത്തി. ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ്ഖാ​​​ൻ 18നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ ശേ​​​ഷ​​​മാ​​​കും തു​​​ട​​​ർന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ക. വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ നി​​​യ​​​മ​​​ന​​​ത്തി​​​ൽ ചാ​​​ൻ​​​സ​​​ല​​​റു​​​ടെ അ​​​ധി​​​കാ​​​രം എ​​​ടു​​​ത്തു ക​​​ള​​​യു​​​ന്ന ബി​​​ല്ലി​​​ലും ലോ​​​കാ​​​യു​​​ക്ത​​​യു​​​ടെ ചി​​​റ​​​ക​​​രി​​​ഞ്ഞ ബി​​​ല്ലി​​​ലും ഗ​​​വ​​​ർ​​​ണ​​​ർ നി​​​യ​​​മോ​​​പ​​​ദേ​​​ശവും സം​​​ശ​​​യ​​​മു​​​ള്ളവയിൽ സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് വി​​​ശ​​​ദീ​​​ക​​​ര​​​ണവും തേ​​​ടും.

കേ​​​ന്ദ്ര നി​​​യ​​​മ​​​ത്തി​​​ന്മേ​​​ൽ ക​​​ട​​​ന്നു​​​ക​​​യ​​​റ്റ​​​മു​​​ള്ള ഭാ​​​ഗ​​​മു​​​ണ്ടെ​​ങ്കി​​​ൽ രാഷ്‌ട്രപ​​​തി​​​യു​​​ടെ അം​​​ഗീ​​​കാ​​​ര​​​ത്തി​​​നാ​​​യി അ​​​യ​​​യ്ക്കും. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളി​​​ലെ​​​ല്ലാം നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​ത്തി​​​നു ശേ​​​ഷ​​​മാ​​​കും തു​​​ട​​​ർ ന​​​ട​​​പ​​​ടികൾ.

ബി​​​ല്ലു​​​ക​​​ൾ നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി​​​യ ശേ​​​ഷം നി​​​യ​​​മ​​​സ​​​ഭാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് പ​​​രി​​​ശോ​​​ധി​​​ച്ച് പി​​​ഴ​​​വി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കി അ​​​ച്ച​​​ടി​​​ക്കു​​​ക​​​യും അ​​​തി​​​ൽ സ്പീ​​​ക്ക​​​ർ ഒ​​​പ്പുവ​​​യ്ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ നി​​​യ​​​മവ​​​കു​​​പ്പി​​​ന്‍റെ വി​​​ശ​​​ദ പ​​​രി​​​ശോ​​​ധ​​​ന പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫി​​​സ് വ​​​ഴി ഇ​​​ന്ന​​​ലെ രാ​​​ജ്ഭ​​​വ​​​നി​​​ൽ എ​​​ത്തി​​​യ​​​ത്.

ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ.​​​ഗോ​​​പി​​​നാ​​​ഥ് ര​​​വീ​​​ന്ദ്ര​​​നെ​​​തി​​​രേ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ചു ഗ​​​വ​​​ർ​​​ണ​​​ർ മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ ശേ​​​ഷം തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും.

Related posts

സംസ്ഥാനത്ത് ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

ഏഴുമാസത്തിനിടെ സംസ്ഥാനത്ത് ആരംഭിച്ചത്‌ 80,000 സംരംഭങ്ങൾ: മന്ത്രി പി രാജീവ്

Aswathi Kottiyoor

പാലാരിവട്ടം അപകടം: സി.സി.ടി.വി. ദൃശ്യങ്ങൾ കണ്ടെത്താനായില്ല; പോലീസിനു മുന്നിലുള്ളത് നാല് സാധ്യതകള്‍.

Aswathi Kottiyoor
WordPress Image Lightbox