27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കേരളം പഠിക്കാനേറെയുണ്ട് കർണാടക ആർ.ടി.സി.യിൽനിന്ന്
Kerala

കേരളം പഠിക്കാനേറെയുണ്ട് കർണാടക ആർ.ടി.സി.യിൽനിന്ന്

നഷ്ടത്തിലോടുന്ന കേരള ആർ.ടി.സി.ക്ക് അയൽ സംസ്ഥാനമായ കർണാടകത്തിലെ ആർ.ടി.സി.യിൽനിന്ന് ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുണ്ട്. കേരള ആർ.ടി.സി. നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുമ്പോൾ നഷ്ടത്തിന്റെ തോത് കുറച്ചുകൊണ്ടുവന്ന് ലാഭത്തിലേക്കുള്ള പാതയിലാണ് കർണാടക ആർ.ടി.സി. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ കൊണ്ടുവരുന്ന കർണാടക ആർ.ടി.സി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വരുമാനത്തിൽ മുന്നിലാണ്.

ടൗൺ ടു ടൗൺ സർവീസുകളും ദീർഘദൂര സർവീസുകളുമാണ് കർണാടക ആർ.ടി.സി.യുടെ വരുമാനത്തിന്റെ പ്രധാന േസ്രാതസ്സ്. നിലവിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി നാൽപ്പതോളം സർവീസുകൾ നടത്തുന്നുണ്ട്. കാസർകോട്-മംഗളൂരു ഷട്ടിൽ സർവീസ് കൂടാതെയാണിത്.

ജീവനക്കാരുടെ കാര്യക്ഷമത

ജീവനക്കാരുടെ കാര്യക്ഷമതതന്നെയാണ് കർണാടക ആർ.ടി.സി.യുടെ നെടുംതൂൺ. ഓരോ റൂട്ടിലേക്കും ബസുകൾക്ക് നിശ്ചിത ലിറ്റർ ഡീസൽ കണക്കാക്കിയിട്ടുണ്ട്. ഉദാഹരണത്തിന് ബെംഗളൂരു-എറണാകുളം എ.സി. മൾട്ടി ആക്സിൽ സർവീസിന് 310 ലിറ്ററാണ് ഡീസൽ പരിധി. ഇരുവശത്തേക്കുമായി ഏകദേശം 1250 കിലോമീറ്റർ വരും. 310 ലിറ്റർകൊണ്ട് ഈ ദൂരം സഞ്ചരിക്കണം. ഇതിൽക്കൂടുതൽ ഇന്ധനം ചെലവായാൽ ജീവനക്കാർക്കെതിരേ അച്ചടക്ക നടപടിയെടുക്കും. ലക്ഷ്യം നേടുന്നവർക്ക് എല്ലാ മാസവും അവാർഡുണ്ട്. എല്ലാ മാസവും ലക്ഷ്യം നേടുന്നവർക്ക് റിപ്പബ്ലിക് ദിനത്തിലോ സ്വാതന്ത്ര്യദിനത്തിലോ അവാർഡും സമ്മാനത്തുകയും നൽകും.

കെട്ടിടങ്ങളിൽനിന്ന് വരുമാനം

വാണിജ്യകെട്ടിടങ്ങൾ കോർപറേഷന്റെ പ്രധാന വരുമാനമാർഗമാണ്. കർണാടക ആർ.ടി.സി.ക്ക് സംസ്ഥാനത്ത് ഏറ്റവും അധികം വാണിജ്യസമുച്ചയങ്ങളുള്ളത് മജെസ്റ്റിക് ബസ് സ്റ്റാൻഡിലാണ്. ശാന്തിനഗറിലും ഒട്ടേറെ വാണിജ്യസമുച്ചയങ്ങളുണ്ട്. പരസ്യവരുമാനവും ധാരാളമുണ്ട്.

ബോധവത്കരണം

വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാനുള്ള നടപടികളും അധികൃതർ സ്വീകരിക്കുന്നുണ്ട്. അന്തസ്സംസ്ഥാന റൂട്ടുകളിൽ പോകുന്ന ജീവനക്കാർക്ക് ആഴ്ചയിലൊരിക്കൽ ബോധവത്കരണം നൽകും. റൂട്ടിലെ അപകട സാധ്യത, മറ്റു പ്രശ്നങ്ങൾ, വരുമാനം ഉയർത്താനുള്ള മാർഗങ്ങൾ, ഡീസൽ ചെലവ് കുറയ്ക്കാനുള്ള മാർഗങ്ങൾ എന്നിവയെല്ലാം ചർച്ച ചെയ്യും. മുതിർന്ന ഉദ്യോഗസ്ഥനും മുതിർന്ന ഡ്രൈവറും ജീവനക്കാർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകും. സംസ്ഥാനത്തിനകത്തുള്ള സർവീസുകൾക്ക് സമാനരീതിയിൽ മാസത്തിലൊരിക്കൽ ബോധവത്കരണം നൽകും. കർണാടക ആർ.ടി.സി.യുടെ നാല് കോർപ്പറേഷനുകൾക്കായി 24,000 ബസുകളാണുള്ളത്. 38,000 ജീവനക്കാരുമുണ്ട്.

സൗഹൃദ മനോഭാവം

യാത്രക്കാരോടുള്ള പെരുമാറ്റത്തിന്റെ കാര്യത്തിലും ജീവനക്കാർക്ക് കർശന നിർദേശമാണ് നൽകിയിട്ടുള്ളത്. യാത്രക്കാരുമായി സൗഹാർദ അന്തരീക്ഷമുണ്ടാക്കണം. മോശമായി പെരുമാറുന്ന ജീവനക്കാർക്കെതിരേ കടുത്ത നടപടിയെടുക്കും. യാത്രക്കാരൻ ഉന്നയിക്കുന്ന പരാതി സത്യമാണെന്ന് തെളിഞ്ഞാൽ അപ്പോൾതന്നെ ജീവനക്കാരന്റെ ഡ്യൂട്ടി നിർത്തിക്കും.

ആർ.ടി.സി.യിലെ പരിഷ്കരണ നടപടികൾക്കായി സർക്കാർ അടുത്തിടെ ഒരു കമ്മിഷനെ നിയമിച്ചിരുന്നു. പുതുതായി കണ്ടക്ടർമാരെ നിയമിക്കേണ്ടെന്നാണ് കമ്മിഷന്റെ ഒരു നിർദേശം. മുൻവശത്തുമാത്രം വാതിലുള്ള ബസുകൾ ഇറക്ക‌ി െെഡ്രവർമാരെ പണം വാങ്ങാൻ നിയോഗിക്കാനാണ് നിർദേശിക്കുന്നത്.

Related posts

വ്യാജ രേഖ കേസ്: വിദ്യ കസ്റ്റഡിയിൽ

Aswathi Kottiyoor

ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കും

Aswathi Kottiyoor

ഉത്തരക്കടലാസ്‌ ഇല്ല; കോഴിക്കോട്‌ നീറ്റ്‌ പരീക്ഷ ഒന്നര മണിക്കൂർ വൈകി

WordPress Image Lightbox