24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • തെരുവുനായ ബൈക്കിന് കുറുകേചാടി കോഴിക്കോട്ടും കൊല്ലത്തും അപകടം; മൂന്നുപേര്‍ക്ക് പരിക്ക്.
Kerala

തെരുവുനായ ബൈക്കിന് കുറുകേചാടി കോഴിക്കോട്ടും കൊല്ലത്തും അപകടം; മൂന്നുപേര്‍ക്ക് പരിക്ക്.

തെരുവുനായ ബൈക്കിന് കുറുകേ ചാടി കോഴിക്കോട്ടും കൊല്ലത്തും അപകടം.

കോഴിക്കോട് കുറ്റ്യാടി വലിയപാലത്ത് അമ്മയും മകനും സഞ്ചരിക്കുകയായിരുന്ന ബൈക്കിന് കുറുകേ തെരുവുനായ ചാടുകയും ഇരുവരും ബൈക്കില്‍നിന്ന് വീഴുകയുമായിരുന്നു. അപകടത്തില്‍ പേരാമ്പ്ര സ്വദേശി മല്ലിക, മകന്‍ രജില്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ബൈക്കിന്റെ പിറകില്‍നിന്ന് വീണ മല്ലികയ്ക്ക് തലയ്ക്കാണ് പരിക്കേറ്റത്. കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കൊല്ലത്ത് തെരുവുനായ ഇരുചക്രവാഹനത്തിന് കുറുകേ ചാടി കൊട്ടാരക്കര സ്വദേശിയായ കവിതയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ യുവതിയുടെ ഇടതുകാല്‍ ഒടിഞ്ഞു.

Related posts

സിനിമ മേഖലയിലെ സ്ത്രീ സംരക്ഷണത്തിനു നിയമ നിർമാണം നടത്തും: മന്ത്രി സജി ചെറിയാൻ

Aswathi Kottiyoor

ജനങ്ങളുമായി കാര്യങ്ങൾ പങ്കുവയ്ക്കാനാണ് സർക്കാർ മുൻതൂക്കം നൽകുന്നത്: മുഖ്യമന്ത്രി

Aswathi Kottiyoor

കോണ്‍ട്രാക്ട് ക്യാരിയേജുകളുടെ നികുതി നവംബർ 15 വരെ നീട്ടി

Aswathi Kottiyoor
WordPress Image Lightbox