28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധിയിലേക്ക്; ട്ര​ഷ​റി നി​യ​ന്ത്ര​ണം കടുപ്പിക്കുന്നു
Kerala

സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധിയിലേക്ക്; ട്ര​ഷ​റി നി​യ​ന്ത്ര​ണം കടുപ്പിക്കുന്നു

ഓ​​​ണ​​​ച്ചെ​​​ല​​​വ് പ​​​രി​​​ധി വി​​​ട്ട​​​തോ​​​ടെ സം​​​സ്ഥാ​​​നം ക​​​ടു​​​ത്ത ധ​​​ന​​​പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലേ​​​ക്ക്. ട്ര​​​ഷ​​​റി സ്തം​​​ഭ​​​നം ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി നാ​​​ളെമു​​​ത​​​ൽ ക​​​ടു​​​ത്ത ട്ര​​​ഷ​​​റി നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തും.

ഓ​​​വ​​​ർ ഡ്രാ​​​ഫ്റ്റ് അ​​​ട​​​ക്ക​​​മു​​​ള്ള ഭീ​​​ഷ​​​ണി നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ക​​​ർ​​​ശ​​​ന ചെ​​​ല​​​വുചു​​​രു​​​ക്ക​​​ലി​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളാ​​​ണു ധ​​​ന​​​വ​​​കു​​​പ്പ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. ഓ​​​ണദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ പ്ര​​​തീ​​​ക്ഷി​​​ച്ച​​​തി​​​ലും കൂ​​​ടു​​​ത​​​ൽ ചെ​​​ല​​​വി​​​ലേ​​​ക്കു കേ​​​ര​​​ളം നീ​​​ങ്ങി​​​യ​​​തോ​​​ടെ റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ വേ​​​യ്സ് ആ​​​ൻ​​​ഡ് മീ​​​ൻ​​​സ് വാ​​​യ്പ​​​യു​​​ടെ പ​​​രി​​​ധി​​​യെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ഇ​​​തോ​​​ടെ സം​​​സ്ഥാ​​​നം ഓ​​​വ​​​ർ ഡ്രാ​​​ഫ്റ്റി​​​ലേ​​​ക്കു നീ​​​ങ്ങു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​വു​​​മു​​​ണ്ടാ​​​കാം. ഓ​​​ണ​​​ത്തി​​​നാ​​​യി 10,000 കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യാ​​​ണു ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത്. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഓ​​​ണം ബോ​​​ണ​​​സ്, അ​​​ഡ്വാ​​​ൻ​​​സ്, സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷാ- ക്ഷേ​​​മ പെ​​​ൻ​​​ഷ​​​നു​​​ക​​​ൾ അ​​​ട​​​ക്കം വി​​​ത​​​ര​​​ണം ചെ​​​യ്തു.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ശ​​​ന്പ​​​ള​​​വും പെ​​​ൻ​​​ഷ​​​നും വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ മാ​​​ത്രം 300 കോ​​​ടി​​​യോ​​​ളം രൂ​​​പ ഖ​​​ജ​​​നാ​​​വി​​​ൽനി​​​ന്നു ന​​​ൽ​​​കുകയും ചെയ്തു.

ട്ര​​​ഷ​​​റി നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ല്ലെ​​​ങ്കി​​​ൽ ഓ​​​ണ​​​ക്കാ​​​ല ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ഈ ​​​മാ​​​സം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ 15,000 കോ​​​ടി​​​യിലെത്തു​​​മെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഓ​​​ണ​​​നാ​​​ളു​​​ക​​​ളി​​​ൽ 8,000 കോ​​​ടി രൂ​​​പ ക​​​ട​​​മെ​​​ടു​​​ത്തി​​​രു​​​ന്നെ​​​ങ്കി​​​ൽ ഇ​​​ത്ത​​​വ​​​ണ ക​​​ട​​​മെ​​​ടു​​​പ്പി​​​ന്‍റെ പ​​​രി​​​ധി കു​​​റ​​​ച്ചു. 5,000 കോ​​​ടി മാ​​​ത്ര​​​മാ​​​ണു ക​​​ട​​​മെ​​​ടു​​​ത്ത​​​ത്. ച​​​ര​​​ക്കു സേ​​​വ​​​ന നി​​​കു​​​തി (ജി​​​എ​​​സ്ടി) വ​​​രു​​​മാ​​​ന​​​ത്തി​​​ലും വ​​​ർ​​​ധ​​​ന​​​യു​​​ണ്ട്.

ഓ​​​ണവി​​​പ​​​ണി​​​യി​​​ൽ മു​​​ൻ വ​​​ർ​​​ഷ​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ചു വ​​​ൻ ച​​​ല​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തി​​​നു ല​​​ഭി​​​ക്കേ​​​ണ്ട ജി​​​എ​​​സ്ടി അ​​​ട​​​ക്ക​​​മു​​​ള്ള നി​​​കു​​​തി വ​​​രു​​​മാ​​​ന​​​ത്തി​​​ൽ വ​​​ൻ കു​​​തി​​​പ്പു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു ധ​​​ന​​​വ​​​കു​​​പ്പ് ക​​​ണ​​​ക്കു കൂ​​​ട്ടു​​​ന്ന​​​ത്. അ​​​ടു​​​ത്ത മാ​​​സ​​​ങ്ങ​​​ളി​​​ൽ ഇ​​​തി​​​ന്‍റെ പ്ര​​​തി​​​ഫ​​​ല​​​ന​​​മു​​​ണ്ടാ​​​കും. എ​​​ന്നാ​​​ൽ, ഓ​​​ണാ​​​വ​​​ധി തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ൾ​​​ത്ത​​​ന്നെ വേ​​​യ്സ് ആ​​​ൻ​​​ഡ് മീ​​​ൻ​​​സ് അ​​​ഡ്വാ​​​ൻ​​​സ് 1400 കോ​​​ടി ക​​​വി​​​ഞ്ഞി​​​രു​​​ന്ന​​​താ​​​യി സ​​​ർ​​​ക്കാ​​​ർ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു.

അ​​​വ​​​ധിദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ​​​കൂ​​​ടി ന​​​ട​​​ത്തേ​​​ണ്ടിവ​​​രു​​​ന്ന​​​തോ​​​ടെ നാ​​​ളെ ട്ര​​​ഷ​​​റി തു​​​റ​​​ക്കു​​​ന്പോ​​​ൾ സം​​​സ്ഥാ​​​നം ഈ ​​​സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം ആ​​​ദ്യ​​​മാ​​​യി ഓ​​​വ​​​ർ ഡ്രാ​​​ഫ്റ്റി​​​ലേ​​​ക്കു നീ​​​ങ്ങു​​​മെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​ത്. ഓ​​​വ​​​ർ ഡ്രാ​​​ഫ്റ്റി​​​നും പ​​​രി​​​ധി​​​യു​​​ണ്ട്. വേ​​​യ്സ് ആ​​​ൻ​​​ഡ് മീ​​​ൻ​​​സ് അ​​​ഡ്വാ​​​ൻ​​​സ് പ​​​രി​​​ധി​​​യ്ക്കു തു​​​ല്യ​​​മാ​​​യ തു​​​ക​​​യാ​​​ണ് ഓ​​​വ​​​ർ ഡ്രാ​​​ഫ്റ്റി​​​ന്‍റെ​​​യും പ​​​രി​​​ധി. 14 ദി​​​വ​​​സം​​​വ​​​രെ ഓ​​​വ​​​ർ ഡ്രാ​​​ഫ്റ്റി​​​ൽ പോ​​​കാം.

എ​​​ന്നാ​​​ൽ, തു​​​ട​​​ർ​​​ച്ച​​​യാ​​​യി അ​​​ഞ്ചു​​​ദി​​​വ​​​സം പ​​​രി​​​ധി​​​ക്കു മു​​​ക​​​ളി​​​ലാ​​​യാ​​​ൽ അ​​​ത് താ​​​ഴ്ത്താ​​​ൻ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കും. വീ​​​ണ്ടും ഇ​​​ത് ആ​​​വ​​​ർ​​​ത്തി​​​ച്ചാ​​​ൽ ട്ര​​​ഷ​​​റി ഇ​​​ട​​​പാ​​​ടു​​​ക​​​ൾ നി​​​ർ​​​ത്തിവ യ്ക്കും. ഓ​​​വ​​​ർ ഡ്രാ​​​ഫ്റ്റ് അ​​​ട​​​ച്ചു​​​തീ​​​ർ​​​ത്താ​​​ലേ ട്ര​​​ഷ​​​റി ഇ​​​ട​​​പാ​​​ടു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കൂ.

Related posts

സോഷ്യൽ റിപ്പോർട്ട് അവതരണവും ജനകീയ സഭയും

Aswathi Kottiyoor

*കൗണ്‍സിലിങ്ങിനെത്തിയെ 13-കാരനെ പീഡിപ്പിച്ചു; സൈക്കോളജിസ്റ്റിന് ഏഴ് വര്‍ഷം കഠിന തടവ്.*

Aswathi Kottiyoor

ഇന്ന് ഒറ്റപ്പെട്ട അതിശക്ത മഴയ്ക്ക് സാധ്യത.

Aswathi Kottiyoor
WordPress Image Lightbox