25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • *ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്രമായി; ഇന്നും നാളേയും വ്യാപക മഴ.*
Kerala

*ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്രമായി; ഇന്നും നാളേയും വ്യാപക മഴ.*

തിരുവനന്തപുരം> ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തെക്കന്‍ ഒഡീഷ തീരത്തിന് സമീപമായി തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചു. വടക്കു പടിഞ്ഞാറന്‍ -മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്തിരുന്ന ‘ശക്തി കൂടിയ ന്യൂന മര്‍ദ്ദം’ പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു തീവ്രന്യൂനമര്‍ദ്ദമായാണ് തെക്കന്‍ ഒഡീഷ തീരത്തിന് സമീപമായി സ്ഥിതി ചെയ്യുന്നത്.ഇതിന്റെ ഫലമായി കേരളത്തില്‍ ഇന്നും നാളെയും വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയുന്നു. അടുത്ത 3 – 4 ദിവസം തല്‍സ്ഥിതി തുടരാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു.

ഇതിന്റെ സ്വാധീനഫലമായി ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ മഴ കണക്കിലെടുത്ത് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്.

Related posts

ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ർ​ധി​പ്പി​ച്ചു.

Aswathi Kottiyoor

സില്‍വര്‍ ലൈന്‍: നിയമസഭയില്‍ ചര്‍ച്ചയാകാമെന്ന് സര്‍ക്കാര്‍; ഉച്ചയ്ക്ക് ഒന്നുമുതല്‍ മൂന്നുവരെ ചര്‍ച്ച.

Aswathi Kottiyoor

പൊതുസ്ഥലത്ത് മാലിന്യം തള്ളിയാല്‍ തടവും പിഴയും ; ഓർഡിനൻസ് പുറത്തിറക്കാൻ സംസ്ഥാന സർക്കാർ

Aswathi Kottiyoor
WordPress Image Lightbox