28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പ​ള്ളി​യോ​ടങ്ങളിൽ കയറുന്നവർ നീന്തൽ അറിഞ്ഞിരിക്കണം; നിർദേശം പുറപ്പെടുവിച്ച് കളക്ടർ
Kerala

പ​ള്ളി​യോ​ടങ്ങളിൽ കയറുന്നവർ നീന്തൽ അറിഞ്ഞിരിക്കണം; നിർദേശം പുറപ്പെടുവിച്ച് കളക്ടർ

ചെ​ന്നി​ത്ത​ലയിൽ പ​ള്ളി​യോ​ടം മ​റി​ഞ്ഞ് അ​പ​ക​ടം ഉ​ണ്ടാ​യ​തി​നു പി​ന്നാ​ലെ സു​ര​ക്ഷാ നി​ർ​ദേ​ശം ന​ൽ​കി ജി​ല്ലാ ക​ള​ക്ട​ർ. പ​ള്ളി​യോ​ടങ്ങളിലും വള്ളങ്ങളിലും അ​നു​വ​ദ​നീ​യ​മാ​യ​തി​ല്‍ കൂ​ടു​ത​ല്‍ ആ​ളെ ക​യ​റ്റ​രു​തെന്ന് കളക്ടർ അറിയിച്ചു.

18നു ​താ​ഴെ പ്രാ​യ​മു​ള്ള​വ​രെ​യും ക​യ​റ്റ​രു​ത്. പ​ള്ളി​യോ​ട​ങ്ങ​ളി​ലും വ​ള്ള​ങ്ങ​ളി​ലും പോ​കു​ന്ന​വ​ര്‍​ക്ക് നീ​ന്ത​ലും തു​ഴ​ച്ചി​ലും അ​റി​യ​ണം. പ​ള്ളി​യോ​ട​ങ്ങ​ള്‍​ക്കൊ​പ്പം സു​ര​ക്ഷാ ബോ​ട്ട് സ​ഞ്ച​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ലു​ണ്ട്.

നിർദേശങ്ങൾ

1. പ​ള​ളി​യോ​ട​ങ്ങ​ളി​ലും വ​ള​ള​ങ്ങ​ളി​ലും അ​നു​വ​ദ​നീ​യ​മാ​യ എ​ണ്ണം ആ​ളു​ക​ളെ മാ​ത്ര​മേ ക​യ​റാ​വൂ.
2. പ​ള്ളി​യോ​ട​ങ്ങ​ളി​ലും, വ​ള​ള​ങ്ങ​ളി​ലും 18 വ​യ​സ്സി​നു​മു​ക​ളി​ൽ ഉ​ള്ള​വ​രെ മാ​ത്ര​മേ പ്ര​വേ​ശി​പ്പി​ക്കാ​വൂ.
3. പ്ര​തി​ക്ഷ​ണ സ​മ​യ​ത്ത് പ​ള്ളി​യോ​ട​ങ്ങ​ളി​ലും വ​ള​ള​ങ്ങ​ളി​ലും തു​ഴ​ച്ചി​ൽ, നീ​ന്ത​ൽ അ​റി​യു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​വു.
4. പ​ള്ളി​യോ​ട​ങ്ങ​ളി​ലും വ​ള​ള​ങ്ങ​ളി​ലും ക​യ​റു​ന്ന​വ​രു​ടെ പേ​രും വി​ലാ​സ​വും സം​ഘാ​ട​ക​ർ രേ​ഖ​പ്പെ​ടു​ത്തി സൂ​ക്ഷി​ക്ക​ണം.
5. പ​ള​ളി​യോ​ട​ങ്ങ​ളി​ലും വ​ള​ള​ങ്ങ​ളി​ലും സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ സം​ഘാ​ട​ക​ർ ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​താ​ണ്.
6. പ​ള​ളി​യോ​ട​ങ്ങ​ളു​ടെ യാ​ത്ര​യി​ൽ ഒ​രു സു​ര​ക്ഷാ ബോ​ട്ട് അ​നു​ഗ​മി​ക്കേ​ണ്ട​തും അ​ത് സം​ഘാ​ട​ക​ർ ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​താ​ണ്.
7. അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യം നേ​രി​ടു​ന്ന​തി​ന് ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള​ള മെ​ഡി​ക്ക​ൽ സം​വി​ധാ​ന​ങ്ങ​ൾ ക്ര​മീ​ക​രി​ക്ക​ണം.
8. ഈ ​സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ ഉ​റ​പ്പു​വ​രു​ത്ത​ണം.

Related posts

മെഡിസെപ്: ചികിത്സാ ആനുകൂല്യങ്ങൾ ആശുപത്രികൾ നിർത്തുന്നു

Aswathi Kottiyoor

10 ലക്ഷം വീടുകളിലേക്ക് ‘അഗ്രി ന്യൂട്രി ഗാർഡൻ’ പദ്ധതിയുമായി കുടുംബശ്രീ

Aswathi Kottiyoor

ഹൈക്കോടതി അവധിക്കാല സിറ്റിങ്

Aswathi Kottiyoor
WordPress Image Lightbox