23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • മട്ടന്നൂർ നഗരസഭ ആറാം ഭരണസമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ*
Kerala

മട്ടന്നൂർ നഗരസഭ ആറാം ഭരണസമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ*


മട്ടന്നൂർ നഗരസഭ ആറാം ഭരണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ (സെപ്റ്റംബർ 11, ഞായറാഴ്ച) രാവിലെ 11 മണിക്ക് മട്ടന്നൂർ ഗവ:യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

നിലവിലെ ഭരണ സമിതിയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് നാളെ പുതിയ ഭരണ സമിതി അംഗങ്ങൾ ചുമതലയേൽക്കുന്നത്. ആഗസ്ത് 20ന് നഗരസഭയിലെ 35 വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 21 സീറ്റ് എൽ.ഡി.എഫും
14 സീറ്റ് യു.ഡി.എഫും ആണ് ജയിച്ചത്. വിജയിച്ച ഈ 35 പേരുമാണ് നാളെ സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത്. വരണാധികാരി വിജയിച്ച മുതിർന്ന അംഗത്തിന് ആദ്യം സത്യവാചകം ചൊല്ലി കൊടുക്കും.

സെപ്റ്റംബർ 15ന് രാവിലെ നഗരസഭ ഓഫീസ് കൗൺസിൽ ഹാളിൽ വെച്ചു നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പും ഉച്ചകഴിഞ്ഞു വൈസ് ചെയർമാൻ തിരഞ്ഞെടുപ്പും നടക്കും. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരെ പിന്നീട് തിരഞ്ഞെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങിൽ കൂടുതൽ പേരെ പങ്കെടുപ്പിച്ചു പരിപാടി ഉത്സവമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാർട്ടികൾ.

Related posts

വിപണി കാത്തിരിക്കുന്നു ഹാപ്പി ക്രിസ്മസ്

Aswathi Kottiyoor

കേരള സംസ്ഥാന സ്കൂൾ സബ് ജൂനിയർ വോളിയിൽ തൃശൂരിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തി കണ്ണൂർ വിജയിച്ചു

Aswathi Kottiyoor

*കടകള്‍ക്ക് മുന്നില്‍ സാമൂഹ്യഅകലം പാലിച്ചില്ലെങ്കില്‍ ഉടമകള്‍ക്കെതിരെയും നടപടി: ഡിജിപി*

Aswathi Kottiyoor
WordPress Image Lightbox