• Home
  • Kerala
  • ഇന്ന്‌ ഉത്രാടപ്പാച്ചിൽ :ഓണത്തിരക്കിലലിഞ്ഞ്‌ നാടും നഗരവും.
Kerala

ഇന്ന്‌ ഉത്രാടപ്പാച്ചിൽ :ഓണത്തിരക്കിലലിഞ്ഞ്‌ നാടും നഗരവും.

ഓണത്തിരക്കിലലിഞ്ഞ്‌ നാടും നഗരവും. ഓണത്തിന്റെ അവസാനവട്ട ഒരുക്കത്തിന്റെ കാഴ്‌ചകളായിരുന്നു ജില്ലയിലെങ്ങും. ഇടയ്ക്കിടെ പെയ്‌ത മഴ അലോസരപ്പെടുത്തിയെങ്കിലും നഗരങ്ങളും ചെറുപട്ടണങ്ങളും തിരക്കിലലിഞ്ഞു. ബുധനാഴ്‌ച നാടാകെ ഉത്രാടപ്പാച്ചിലിൽ മുങ്ങും.
കഴിഞ്ഞവർഷങ്ങളിലെ ഓണാഘോഷത്തിന്റെ നഷ്ടം നികത്തുന്ന തരത്തിലായിരുന്നു നാടെങ്ങും ആഘോഷം. സ്ഥാപനങ്ങളിലും ഓഫീസുകളിലും നടന്ന ഓണാഘോഷങ്ങളും നഗരത്തിരക്കുകൾക്ക്‌ നിറപ്പൊലിമയേകി. സാധനങ്ങളും വസ്‌ത്രങ്ങളും പൂക്കളും വാങ്ങാനെത്തിയവർ നഗരത്തിന്‌ ഉത്സവപ്രതീതി പകർന്നു. ഓണംവരെയുള്ള ഓഫറുകൾ സ്വന്തമാക്കാനുള്ള ഓട്ടമായിരുന്നു തിങ്കളാഴ്‌ചയും ചൊവ്വാഴ്‌ചയും.
പൊലീസ്‌ മൈതാനിയിലെ മേളയാണ്‌ നഗരത്തിലെത്തുന്ന ഭൂരിഭാഗം പേരുടെയും ആകർഷണകേന്ദ്രം. കൈത്തറി മേളയിലേക്കും പരമ്പരാഗത കാർഷിക വ്യാവസായിക ഉൽപ്പന്നമേളയിലേക്കും രാവിലെ മുതൽ തന്നെ ജനങ്ങളെത്തുന്നു. പൊലീസ്‌ മൈതാനിയിൽ തന്നെ നടക്കുന്ന കൺസ്യൂമർ ഫെയറിലും നല്ല തിരക്കാണ്‌. ഖാദിമേളയിലും സപ്ലൈകോ ഫെയറിലും ആളുകളെത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തുടങ്ങിയ തെരുവ്‌ കച്ചവടം ചൊവ്വാഴ്‌ചയോടെ ഉച്ചസ്ഥായിലെത്തി. പാത്രങ്ങളും മൺചട്ടികളും വസ്‌ത്രങ്ങളും ചെരുപ്പുമടക്കം ആവശ്യമുള്ളതെല്ലാമുണ്ട്‌ തെരുവ്‌ കച്ചവടത്തിൽ.
കണ്ണൂർ പഴയബസ്‌റ്റാൻഡിൽ പൂക്കച്ചവടമാണ്‌. കച്ചവടക്കാർക്ക്‌ സ്ഥലം വേർതിരിച്ചു നൽകിയതിനാൽ താൽകാലിക സ്‌റ്റാളുകൾ ഒരുക്കിയാണ്‌ പൂക്കച്ചവടം. സ്‌റ്റേഡിയം പരിസരം, പഴയ ബസ്‌സ്‌റ്റാൻഡ്‌, മുനീശ്വരൻ കോവിൽ പരിസരം, റെയിൽവേ സ്‌റ്റേഷൻ പരിസരം, പ്രഭാത്‌ ജങ്‌ഷൻ, പ്ലാസ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ചൊവ്വാഴ്‌ച രാവിലെ മുതൽ നല്ല തിരക്കായിരുന്നു. പലയിടത്തും ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു. വൈകുന്നേരത്തോടെ കണ്ണൂർ നഗരം ശരിക്കും ശ്വാസം മുട്ടി. ഗതാഗതം സുഗമമാക്കാൻ കൂടുതൽ പൊലീസുദ്യോഗസ്ഥരെ നഗരത്തിൽ നിയോഗിച്ചിരുന്നു

Related posts

രജിസ്റ്റർ ചെയ്യാത്ത ക്ലിനിക്കൽ സ്ഥാപനങ്ങൾക്കെതിരേ നടപടി

Aswathi Kottiyoor

സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റ് ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​രെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ര്‍ അ​നി​ൽ.

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ട്ടി.

Aswathi Kottiyoor
WordPress Image Lightbox