28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • എംബി രാജേഷിന് വകുപ്പുകളായി; മറ്റ് മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമില്ല
Kerala

എംബി രാജേഷിന് വകുപ്പുകളായി; മറ്റ് മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമില്ല

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ എം ബി രാജേഷിന് എക്സൈസ് – തദ്ദേശഭരണം വകുപ്പുകൾ. മറ്റ് മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമില്ല. വകുപ്പുകൾ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനമെടുക്കുമെന്ന് സത്യപ്രതിജ്ഞയ്ക്ക് മുൻപ് രാജേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ മറ്റ് മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രാജേഷിന് തദ്ദേശഭരണവും സാംസ്കാരികവും നൽകി എക്സൈസ് വകുപ്പ് വി എൻ വാസവന് നൽകുമെന്നായിരുന്നു റിപ്പോർട്ടുകൾ.തദ്ദേശ – എക്സൈസ് വകുപ്പുകൾ രാജേഷിന് നൽകാൻ സിപിഎം തീരുമാനിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത എം വി ഗോവിന്ദൻ രാജിവെച്ച ഒഴിവിലേക്കാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. എം വി ഗോവിന്ദൻ കൈകാര്യം ചെയ്ത തദ്ദേശ – എക്സൈസ് വകുപ്പുകൾ തന്നെയാണ് രാജേഷിന് നൽകിയത്.
രാജ്ഭവനിലെ ഓഡിറ്റോറിയത്തിൽ പതിനൊന്ന് മണിക്ക് നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജേഷിന് സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മറ്റ് മന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related posts

ഹൃദയസ്‌പ‌ർശം’ കാക്കാം ഹൃദയാരോഗ്യം; സംസ്ഥാനതല ഉദ്ഘാടനം നാളെ

Aswathi Kottiyoor

*മേൽനോട്ട സമിതി അധ്യക്ഷനെ മാറ്റില്ല; കേരളത്തിന്റെ ആവശ്യം കോടതി തള്ളി.*

Aswathi Kottiyoor

പ​ൾ​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് നാളെ: ജി​ല്ല​യി​ൽ 1880 ബൂ​ത്തു​ക​ൾ

Aswathi Kottiyoor
WordPress Image Lightbox