21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • എന്‍ഡോസള്‍ഫാൻ ദുരിതബാധിതര്‍ക്കുള്ള സ്‌നേഹസാന്ത്വനം പദ്ധതിയ്ക്ക് 17 കോടിയുടെ ഭരണാനുമതി: മന്ത്രി ഡോ. ആര്‍ ബിന്ദു
Kerala

എന്‍ഡോസള്‍ഫാൻ ദുരിതബാധിതര്‍ക്കുള്ള സ്‌നേഹസാന്ത്വനം പദ്ധതിയ്ക്ക് 17 കോടിയുടെ ഭരണാനുമതി: മന്ത്രി ഡോ. ആര്‍ ബിന്ദു

എന്‍ഡോസള്‍ഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിന് കേരള സാമൂഹ്യസുരക്ഷാ മിഷന്‍ നടപ്പാക്കുന്ന സ്‌നേഹസാന്ത്വനം പദ്ധതിയ്ക്ക് പതിനേഴ് കോടി (17 കോടി) രൂപയുടെ ഭരണാനുമതി നല്‍കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു.

2022-23 സാമ്പത്തിക വർഷത്തേക്കാണീ തുക. എന്‍ഡോസള്‍ഫാൻ ദുരിതബാധിതര്‍ക്ക് നല്‍കുന്ന പ്രതിമാസ തുക, എന്‍ഡോസള്‍ഫാൻ ദുരിതബാധിത കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം, എന്‍ഡോസള്‍ഫാൻ ബാധിത കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പരിചരണം നല്‍കുന്നവര്‍ക്ക് പ്രതിമാസ സഹായം നല്‍കുന്ന പ്രത്യേക ആശ്വാസകിരണം പദ്ധതി, പുതുതായി കണ്ടെത്തിയ എന്‍ഡോസള്‍ഫാൻ ഗുണഭോക്താക്കള്‍ക്ക് പ്രതിമാസ സഹായം നല്‍കുന്ന സ്‌നേഹ സാന്ത്വനം പദ്ധതി, പുതുതായി കണ്ടെത്തിയ ഗുണഭോക്താക്കള്‍ക്ക് പ്രതിമാസസഹായം നല്‍കുന്ന പ്രത്യേക ആശ്വാസകിരണം പദ്ധതി, ജീവനക്കാര്‍ക്കും മാതാപിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കുമുള്ള പരിശീലനം എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ക്കായാണ് തുക അനുവദിച്ചത് – മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.

Related posts

രാജ്യത്ത്​ അന്താരാഷ്​ട്ര യാത്രാ വിമാന നിയന്ത്രണം മാര്‍ച്ച്‌​ 31 വരെ നീട്ടി

Aswathi Kottiyoor

ലൈസൻസ് താത്കാലികമായി റദ്ദാക്കിയ റേഷൻ കടകൾ; പരാതി തീർപ്പാക്കാൻ അദാലത്ത്

Aswathi Kottiyoor

നവംബർ ഒന്നു മുതൽ റോഡ് സുരക്ഷാ വർഷാചരണം: മന്ത്രി ആന്റണി രാജു

Aswathi Kottiyoor
WordPress Image Lightbox