23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • 30 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിന് വോട്ടർപട്ടിക പുതുക്കുന്നു; കരട് സെപ്തംബർ 12 ന്
Kerala

30 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിന് വോട്ടർപട്ടിക പുതുക്കുന്നു; കരട് സെപ്തംബർ 12 ന്

പതിനൊന്ന് ജില്ലകളിൽ ആകസ്മിക ഒഴിവ് വന്ന 30 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് വോട്ടർപട്ടിക പുതുക്കാൻ തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കരട് വോട്ടർപട്ടിക സെപ്തംബർ 12 ന് പ്രസിദ്ധീകരിക്കും. 12 മുതൽ 26 വരെ അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കാം. അന്തിമപട്ടിക ഒക്ടോബർ 10 ന് പ്രസിദ്ധീകരിക്കും.

പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനും ഭേദഗതികൾ വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. പേര് ഒഴിവാക്കുന്നതിന് ഫോം 5 ൽ ആക്ഷേപങ്ങൾ നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നൽകണം.

കരട് വോട്ടർപട്ടിക ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും പ്രസിദ്ധീകരിക്കും. www.lsgelection.kerala.gov.in ലും ലഭ്യമാണ്.

പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ പുളിക്കീഴ് വാർഡിലും അഞ്ച് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും മൂന്ന് മുനിസിപ്പാലിറ്റി വാർഡുകളിലും 21 ഗ്രാമപഞ്ചായത്ത് വാർഡുകളിലും ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് വോട്ടർപട്ടിക പുതുക്കുന്നത്. ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾക്ക് അവ ഉൾക്കൊള്ളുന്ന ഗ്രാമപഞ്ചായത്ത് വാർഡുകളിലെയും മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകൾക്ക് ബന്ധപ്പെട്ട വാർഡുകളിലെയും പട്ടികയാണ് പുതുക്കുന്നത്.

ഉപതിരഞ്ഞെടുപ്പ് നടത്തുന്ന വാർഡുകൾ ജില്ലാ തലത്തിൽ;

തിരുവനന്തപുരം – പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ മണപ്പാറ, കരുംകുളം ഗ്രാമ പഞ്ചായത്തിലെ ചെക്കിട്ടവിളാകം

കൊല്ലം – പേരയം ഗ്രാമപഞ്ചായത്തിലെ പേരയം ബി, പൂതക്കുളം ഗ്രാമ പഞ്ചായത്തിലെ കോട്ടുവൽകോണം

പത്തനംതിട്ട – പത്തനംതിട്ട ജില്ലാപഞ്ചായത്തിലെ പുളിക്കീഴ്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പങ്കേരി

ആലപ്പുഴ – എഴുപുന്ന ഗ്രാമപഞ്ചായത്തിലെ വാത്തറ, പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്തിലെ എസ്.എം.സി. വാർഡ്, പാണ്ടനാട് ഗ്രാമ പഞ്ചായത്തിലെ വനമഴി വെസ്റ്റ്, കാർത്തികപ്പള്ളി ഗ്രാമ പഞ്ചായത്തിലെ കാർത്തികപ്പള്ളി, മുതുകുളം ഗ്രാമ പഞ്ചായത്തിലെ ഹൈസ്‌കൂൾ, പാലമേൽ ഗ്രാമ പഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര തെക്ക്

ഇടുക്കി – ഇളംദേശം ബ്ലോക്ക്പഞ്ചായത്തിലെ വണ്ണപ്പുറം, ശാന്തൻപാറ ഗ്രാമ പഞ്ചായത്തിലെ തൊട്ടിക്കാനം, ഇടുക്കി കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിലെ പൊന്നെടുത്താൽ, കരുണാപുരം ഗ്രാമ പഞ്ചായത്തിലെ കുഴിക്കണ്ടം

എറണാകുളം – വടക്കൻ പറവൂർ മുനിസിപ്പൽ കൗൺസിലിലെ വാണിയക്കാട്, വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ പട്ടിമറ്റം, പൂത്തൃക്ക ഗ്രാമ പഞ്ചായത്തിലെ കുറിഞ്ഞി, കീരംപാറ ഗ്രാമ പഞ്ചായത്തിലെ മുട്ടത്തുകണ്ടം

തൃശ്ശൂർ – വടക്കാഞ്ചേരി മുനിസിപ്പൽ കൗൺസിലിലെ മിണാലൂർ സെന്റർ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ പൈങ്കുളം,

പാലക്കാട് – കുത്തന്നൂർ ഗ്രാമപഞ്ചായത്തിലെ പാലത്തറ, പുതൂർ ഗ്രാമപഞ്ചായത്തിലെ കോളപ്പടി

മലപ്പുറം – മലപ്പുറം മുനിസിപ്പൽ കൗൺസിലിലെ കൈനോട്

കോഴിക്കോട് – മേലടി ബ്ലോക്ക്പഞ്ചായത്തിലെ കീഴരിയൂർ, തുറയൂർ ഗ്രാമപഞ്ചായത്തിലെ പയ്യോളി അങ്ങാടി, മണിയൂർ ഗ്രാമപഞ്ചായത്തിലെ മണിയൂർ നോർത്ത്, കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ എളേറ്റിൽ

വയനാട് – കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ ചിത്രമൂല.

Related posts

പരിസ്ഥിതിലോല നിര്‍ണയത്തില്‍ കുടിയിറക്കപ്പെടുമോ മലയോരം?.*

Aswathi Kottiyoor

മേപ്പാടി ഗവ.പോളിയിൽ പൊലീസ്‌ റെയ്‌ഡ്‌: മയക്കുമരുന്ന്‌ ഉപയോഗിച്ചതിന്‌ തെളിവ്‌.

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് വീ​ണ്ടും പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു.

Aswathi Kottiyoor
WordPress Image Lightbox