22.5 C
Iritty, IN
November 21, 2024
  • Home
  • kannur
  • ഓണാഘോഷം സമാധാനപൂർണമാകാൻ സഹകരിക്കണം: ജില്ലാ കലക്ടർ
kannur

ഓണാഘോഷം സമാധാനപൂർണമാകാൻ സഹകരിക്കണം: ജില്ലാ കലക്ടർ

ഓണാഘോഷം ആഹ്ലാദകരവും സമാധാനപൂർണവുമാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രത്യേക ശ്രദ്ധ നൽകണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അഭ്യർഥിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് കലക്ടർ ഈ അഭ്യർഥന നടത്തിയത്. കൊവിഡ് കാലത്തിനുശേഷമുള്ള ഓണമെന്ന നിലയിൽ വലിയ ആവേശത്തോടെയുള്ള ആഘോഷങ്ങളാണ് ജില്ലയിലെങ്ങും നടക്കുന്നത്. അതിനാൽ ഓണാഘോഷത്തിനിടെ അനിഷ്ട സംഭവങ്ങൾ ഉണ്ടാകതിരിക്കാനുള്ള കരുതലും രാഷ്ട്രീയ പാർട്ടികൾ കാണിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് പ്രാദേശിക യോഗങ്ങൾ ചേരും. നഗരങ്ങളിൽ ജനത്തിരക്ക് നിയന്ത്രിക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും പൊലീസിന്റെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ട്. ഓണത്തോടനുബന്ധിച്ചുള്ള ഗതാഗത തടസ്സം ഒഴിവാക്കാൻ ആവശ്യമായ നിയന്ത്രണങ്ങളും ഏർപ്പെടുത്തും.

ലഹരി ഉൽപ്പന്നങ്ങളുടെ ഉപയോഗവും വിൽപ്പനയും തടയാൻ പൊലീസ്, എക്‌സൈസ് വകുപ്പുകൾക്ക് രാഷ്ട്രീയ പാർട്ടികളുടെയും ജനങ്ങളുടെയും പൂർണ പിന്തുണ ആവശ്യമാണെന്ന് കലക്ടർ പറഞ്ഞു. ഇക്കാര്യത്തിൽ സർവ്വ പിന്തുണയും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉറപ്പ് നൽകി.

സ്‌കൂളിലെയും കോളേജുകളിലെയും ലഹരി ഉപയോഗം തടയാൻ വിദ്യാർഥി സംഘനകളുടെ യോഗം ചേരും. ലഹരി ഉപയോഗം തുടക്കത്തിൽ കണ്ടെത്തിയാൽ അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനാകും. അതിനായി മാതാപിതാക്കളും സുഹൃത്തുക്കളും ഉൾപ്പടെ മുൻകൈ എടുക്കണമെന്നും കലക്ടർ പറഞ്ഞു. പരിശോധന ശക്തമാക്കുമ്പോൾ മയക്കുമരുന്ന് സംഘങ്ങൾ പുതിയ രീതികൾ സ്വീകരിക്കുകയാണെന്നും ഇതിനെ ചെറുക്കാൻ ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങൾ വഴി നടക്കുന്ന വിവിധ വ്യാജപ്രചാരണങ്ങൾ നേതാക്കൾ പ്രാദേശികമായി ഇടപെട്ട് തടയണമെന്നും അദ്ദേഹം പറഞ്ഞു.

കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി പുരുഷോത്തമൻ (സി പി എം), അഡ്വ. റഷീദ് കവ്വായി (കോൺഗ്രസ്), വെള്ളോറ രാജൻ (സി പി ഐ), അഡ്വ. കെ എ ലത്തീഫ് (മുസ്ലിം ലീഗ്), ബിനിൽ കണ്ണൂർ (ബി ജെ പി ), പി പ്രജുൽ ( സി എം പി), ഡോ. ജോസഫ് തോമസ് (കേരള കോൺഗ്രസ് എം), മഹമ്മൂദ് പറക്കാട്ട്, അബ്ദുൾ റഹ്മാൻ, ഹമീദ് ചെങ്ങളായി ( ഐ എൻ എൽ), ജോൺസൺ പി തോമസ് ( ആർ എസ് പി), എം ഉണ്ണികൃഷ്ണൻ( കോൺഗ്രസ് എസ്), സി മുഹമ്മദ് ഇംതിയാസ് ( വെൽഫെയർ പാട്ടി), സി ബഷീർ( എസ് ഡി പി ഐ), എ ഡി എം കെ കെ ദിവാകരൻ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ എസ് പി കെ വിനോദ് കുമാർ, കണ്ണൂർ എക്‌സൈസ് സി ഐ ഉനൈസ് അഹമ്മദ് എന്നിവർ പങ്കെടുത്തു.

Related posts

വരുന്നു; കശുമാങ്ങയിൽ നിന്ന് കണ്ണൂരിന്റെ ‘ഫെനി

Aswathi Kottiyoor

ജില്ലയിൽ ഇന്ന് 47 പേർക്ക് കൊവിഡ്

Aswathi Kottiyoor

വോ​ട്ടെ​ണ്ണ​ല്‍: ജാ​ഗ്ര​ത​യോ​ടെ പോ​ലീ​സ്

WordPress Image Lightbox