28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • മരുന്നുവിൽപന, നിർമാണം: ലൈസൻസ് ഇനി പൂർണമായും ഓൺലൈൻ
Kerala

മരുന്നുവിൽപന, നിർമാണം: ലൈസൻസ് ഇനി പൂർണമായും ഓൺലൈൻ

കേരളത്തിൽ മരുന്നുവിൽപനയ്ക്കും നിർമാണത്തിനുമുള്ള ലൈസൻസ് അനുവദിക്കുന്നതു പൂർണമായും ഓൺലൈനാക്കുന്നതിന് സർക്കാർ ഉത്തരവായി. മെഡിക്കൽ ഷോപ്പുകൾക്കും മരുന്നു നിർമാണ ശാലകൾക്കും രാജ്യത്താകമാനം ലൈസൻസ് അനുവദിക്കുന്നത് ഓൺലൈനാക്കുന്ന കേന്ദ്രതീരുമാനത്തെത്തുതുടർന്നാണു സംസ്ഥാനത്തും ഇതു നടപ്പാക്കുന്നത്.

ഓൺലൈൻ നാഷനൽ ഡ്രഗ്സ് ലൈസൻസിങ് പോർട്ടൽ‌ ( ഒഎൻഡിഎൽഎസ്) വഴി മാത്രമേ ഇനി രാജ്യത്തു മെഡിക്കൽ ഷോപ്പുകളുടെ മൊത്ത ചില്ലറ വിൽപനയ്ക്കും മരുന്നു നിർമാണത്തിനും ലൈസൻസ് ലഭിക്കൂ. കേരളത്തിൽ ഈ പദ്ധതി നടപ്പാക്കുന്നതിൽ വലിയ കാലതാമസം വന്നിട്ടുണ്ട്.

വൈകുന്നതു സംബന്ധിച്ചു പലവട്ടം വിശദീകരണം തേടലുണ്ടായതിനെത്തുടർന്നു തിരുവനന്തപുരം ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ 8 മുതൽ പോർട്ടൽ വഴി ലൈസൻസ് നൽകുന്നതിനു തുടക്കം കുറിച്ചിരുന്നു. സെപ്റ്റംബർ 15ന് തിരുവനന്തപുരം ജില്ലയിലും ഒക്ടോബർ ഒന്നിന് ഇതര ജില്ലകളിലും ഈ സംവിധാനം പ്രാബല്യത്തിൽ വരും.

Related posts

ലേലം

Aswathi Kottiyoor

ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത, ജാഗ്രത: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

പ്രതീക്ഷയ്‌ക്കൊപ്പം ഉയരാത്ത ബജറ്റ് , നിരാശാജനകം – ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍.

Aswathi Kottiyoor
WordPress Image Lightbox