26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ർ​ഡ് നേ​ട്ടം: മു​ഹ​മ്മ​ദ് റി​യാ​സ്
kannur

ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ർ​ഡ് നേ​ട്ടം: മു​ഹ​മ്മ​ദ് റി​യാ​സ്

ക​ണ്ണൂ​ർ: ആ​ഭ്യ​ന്ത​ര വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വി​ൽ റെ​ക്കോ​ർ​ഡ് നേ​ട്ടം കൈ​വ​രി​ക്കാ​ൻ കേ​ര​ള​ത്തി​നാ​യെ​ന്ന് ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ടൂ​റി​സം വ​കു​പ്പ് ഡി​ടി​പി​സി മു​ഖേ​ന ന​ട​പ്പാ​ക്കി​യ കാ​ട്ടാ​മ്പ​ള്ളി ക​യാ​ക്കിം​ഗ് ടൂ​റി​സം സെ​ന്‍റ​ർ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഈ ​വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ​പ​കു​തി​യി​ൽ 38 ല​ക്ഷ​ത്തോ​ളം ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ൾ സം​സ്ഥാ​ന​ത്തെ​ത്തി. ടൂ​റി​സം​മേ​ഖ​ല​യി​ൽ 72.48 ശ​ത​മാ​നം വ​ള​ർ​ച്ച കൈ​വ​രി​ച്ചു. കാ​ട്ടാ​മ്പ​ള്ളി മി​ക​ച്ച ടൂ​റി​സം​സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​മാ​ണ്. കാ​ട്ടാ​മ്പ​ള്ളി​യും അ​തി​നോ​ടു ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളും ചേ​ർ​ത്തു കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
കെ.​വി. സു​മേ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടൂ​റി​സം ഡ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ർ കെ.​എ​സ്. ഷൈ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, നാ​റാ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ര​മേ​ശ​ൻ, ചി​റ​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ശ്രു​തി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ടി. ​സ​ര​ള, കെ. ​താ​ഹി​റ, എം. ​നി​കേ​ത്, കെ.​എ​ൻ. മു​സ്ത​ഫ, വി. ​ഷാ​ജി, ഹ​സ്‌​ന​വി കാ​ട്ടാ​മ്പ​ള്ളി, ജി​ല്ലാ ക​ള​ക്‌​ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ, ജെ.​കെ. ജി​ജേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

പാ​ല​ക്ക​യം​ത​ട്ട്-​ പൈ​ത​ൽ​മ​ല-​കാ​ഞ്ഞി​ര​ക്കൊ​ല്ലി ടൂ​റി​സം സ​ർ​ക്യൂ​ട്ട്: 15ന് ​മ​ന്ത്രി​ത​ല ച​ർ​ച്ച

Aswathi Kottiyoor

വ​ന​ത്തി​ൽ മാ​ലി​ന്യം; ‌ 25,000 രൂ​പ പി​ഴ​യീടാ​ക്കി

Aswathi Kottiyoor

അറിവിന്റെ ലോകത്ത് ശലഭങ്ങളായി കുരുന്നുകള്‍: വിരുന്നായി ജില്ലാതല പ്രവേശനോത്സവം

Aswathi Kottiyoor
WordPress Image Lightbox