23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • കേ​ര​ളം പേ​പ്പ​ട്ടി വി​ഷ​ബാ​ധാ​ഭീ​തി​യി​ൽ.
Kerala

കേ​ര​ളം പേ​പ്പ​ട്ടി വി​ഷ​ബാ​ധാ​ഭീ​തി​യി​ൽ.

കേ​ര​ളം പേ​പ്പ​ട്ടി വി​ഷ​ബാ​ധാ​ഭീ​തി​യി​ൽ. തെ​രു​വു​നാ​യ്ക്ക​ൾ അ​ക്ര​മ​കാ​രി​ക​ളാ​വു​ന്ന സം​ഭ​വ​ങ്ങ​ൾ ഏ​റി​വ​രു​ന്ന​തി​നി​ടെ പേ​വി​ഷ​ബാ​ധ​യും വ​ർ​ധി​ക്കു​ന്ന​ത് വ​ലി​യ ആ​ശ​ങ്ക​യാ​ണു​യ​ർ​ത്തു​ന്ന​ത്. വാ​ക്സി​നെ​ടു​ത്തി​ട്ടും രോ​ഗ​ബാ​ധ​യു​ണ്ടാ​യ സം​ഭ​വ​ങ്ങ​ൾ​കൂ​ടി​യാ​യ​പ്പോ​ൾ കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു​പോ​കു​ന്ന സ്ഥി​തി​യാ​ണ്.

ഏ​റ്റ​വു​മൊ​ടു​വി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ റാ​ന്നി​യി​ൽ നാ​യ​യു​ടെ ക​ടി​യേ​റ്റു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള പ​ന്ത്ര​ണ്ടു​വ​യ​സു​കാ​രി​യു​ടെ നി​ല ഗു​രു​ത​ര​മാ​യ സം​ഭ​വ​മാ​ണ് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ​ക്ക് ഇ​നി വൈ​കി​ക്കൂ​ടാ എ​ന്ന മു​ന്ന​റി​യി​പ്പു ന​ല്കു​ന്ന​ത്. ഈ ​കു​ട്ടി​ക്ക് മൂ​ന്നു ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത ശേ​ഷ​മാ​ണ് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​ത്.

തെ​രു​വു​നാ​യ​ക​ൾ പെ​രു​കു​ന്ന​തി​നെ​ച്ചൊ​ല്ലി എ​ത്ര മു​റ​വി​ളി കൂ​ട്ടി​യി​ട്ടും ഫ​ല​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് പൊ​തു​പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ക്കു​ന്നു. പ​ല കാ​ര​ണ​ങ്ങ​ളാ​ലും, തെ​രു​വു​നാ​യ​ക​ളെ കൊ​ല്ലാ​ൻ പാ​ടി​ല്ലെ​ന്ന അ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന​ത് അ​പ​ക​ട​സാ​ധ്യ​ത കൂ​ട്ടു​ന്നു.

തെ​രു​വു​നാ​യ​ക​ളെ കൊ​ല്ലു​ന്ന​ത​ട​ക്ക​മു​ള്ള ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര​ശ്ര​ദ്ധ വേ​ണ​മെ​ന്ന മു​റ​വി​ളി​യും ഉ​യ​രു​ന്നു​ണ്ട്. വാ​ക്സി​നു​ക​ളു​ടെ ഗു​ണ​മേ​ന്മ​യും ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​ണ്ട്. വാ​ക്സി​നു​ക​ൾ ന​ല്കു​ന്ന​തി​ൽ പ​രി​ശീ​ല​നം നേ​ടി​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ എ​ണ്ണ​വും വ​ർ​ധി​പ്പി​ക്ക​ണം.

സം​സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷം 14 പേ​വി​ഷ​ബാ​ധ മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 2016 ജ​നു​വ​രി മു​ത​ൽ 2021 ജൂ​ലൈ വ​രെ 8,09,629 തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഇ​ക്കാ​ല​യ​ള​വി​ൽ ഇ​ത്ത​രം നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത് 42 പേ​ർ​ക്കാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം 68,765 ആ​ക്ര​മ​ണ​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related posts

സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

ഒരു വര്‍ഷത്തിനകം കേരളം സമ്പൂര്‍ണ സാന്ത്വന പരിചരണ സംസ്ഥാനമാകും: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

സു​പ്രീം​ കോ​ട​തി​യി​ൽ വി​വ​രാ​വ​കാ​ശ പോ​ർ​ട്ട​ൽ വ​രു​ന്നു

Aswathi Kottiyoor
WordPress Image Lightbox