24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • വി​ക​സ​ന​ത്തി​നാ​യി പാ​ത​യോ​ര​ത്തെ മ​ര​ങ്ങ​ള്‍ ക​ണ്ണും​പൂ​ട്ടി മു​റി​ച്ചാ​ല്‍ അ​ക​ത്താ​വും
Kerala

വി​ക​സ​ന​ത്തി​നാ​യി പാ​ത​യോ​ര​ത്തെ മ​ര​ങ്ങ​ള്‍ ക​ണ്ണും​പൂ​ട്ടി മു​റി​ച്ചാ​ല്‍ അ​ക​ത്താ​വും

റോ​​​ഡ് വി​​​ക​​​സ​​​ന​​​ത്തി​​​നു​​​വേ​​​ണ്ടി പാ​​​ത​​​യോ​​​ര​​​ത്തെ മ​​​ര​​​ങ്ങ​​​ള്‍ ക​​​ണ്ണും​​​പൂ​​​ട്ടി മു​​​റി​​​ച്ചു​​​വീ​​​ഴ്ത്തി​​​യാ​​​ല്‍ ക​​​രാ​​​റു​​​കാ​​​ര​​​നും മ​​​രം​​​മു​​​റി​​​ക്കു​​​ന്ന തൊ​​​ഴി​​​ലാ​​​ളി​​​യു​​​മെ​​​ല്ലാം അ​​​ക​​​ത്താ​​​വും. നീ​​​ര്‍​ക്കാക്ക​​​ക​​​ളെപ്പോ​​​ലു​​​ള്ള പ​​​ക്ഷി​​​ക്കൂ​​​ട്ട​​​ങ്ങ​​​ള്‍ കൂ​​​ടു​​​കൂ​​​ട്ടി ചേ​​​ക്കേ​​​റു​​​ന്ന മ​​​ര​​​ങ്ങ​​​ള്‍ മു​​​റി​​​ച്ചു​​മാ​​​റ്റു​​​ന്ന​​​തി​​​നു​​​മു​​​മ്പ് വ​​​നം​​​വ​​​കു​​​പ്പി​​​ന്‍റെ സാ​​​മൂ​​​ഹ്യ​​​ വ​​​ന​​​വ​​​ത്ക​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ അ​​​നു​​​മ​​​തി നി​​​ര്‍​ബ​​​ന്ധ​​​മാ​​​ണ്. ​അ​​​നു​​​മ​​​തി വാ​​​ങ്ങാ​​​തെ മ​​​രം മു​​​റി​​​ക്കു​​​ക​​​യും പ​​​ക്ഷി​​​ക​​​ള്‍ ച​​​ത്തു​​​വീ​​​ഴാ​​​ന്‍ ഇ​​​ട​​​യാ​​​വു​​​ക​​​യും ചെ​​​യ്താ​​​ല്‍ വ​​​നം​​​-വ​​​ന്യ​​​ജീ​​​വി നി​​​യ​​​മ​​​പ്ര​​​കാ​​​രം ജാ​​​മ്യ​​​മി​​​ല്ലാ കു​​​റ്റും ചു​​​മ​​​ത്തി കേ​​​സെ​​​ടു​​​ക്കും.

മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ വി​​​കെ പ​​​ടി അ​​​ങ്ങാ​​​ടി​​​ക്കു സ​​​മീ​​​പം ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ല്‍ വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യി മ​​​രം മു​​​റി​​​ച്ചു​​​മാ​​​റ്റി​​​യ​​​പ്പോ​​​ള്‍ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം നീ​​​ര്‍​കാ​​​ക്ക​​​ക​​​ള്‍ ച​​​ത്ത സം​​​ഭ​​​വ​​​ത്തി​​​ല്‍ വ​​​നം​​​വ​​​കു​​​പ്പ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത് ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​ പോ​​​കു​​​ക​​​യാ​​​ണ്. ജെ​​​സി​​​ബി ഡ്രൈ​​​വ​​​റെ​​​യും ജെ​​​സി​​​ബി​​​യും വ​​​നം​​​വ​​​കു​​​പ്പ് ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ എ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.​ ഷെ​​​ഡ്യൂ​​​ള്‍ നാ​​​ലി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ടി​​​ട്ടു​​​ള്ള ജീ​​​വി​​​ക​​​ളാ​​​ണു നീ​​​ര്‍​ക്കാ​​​ക്ക​​​ക​​​ള്‍.

ഇ​​​വ എ​​​ല്ലാ മ​​​ര​​​ത്തി​​​ലും കൂ​​​ടു​​​കൂ​​​ട്ടാ​​​റി​​​ല്ല. തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ചി​​​ല മ​​​ര​​​ങ്ങ​​​ളി​​​ല്‍ കൂ​​​ട്ട​​​ത്തോ​​​ടെ ചേ​​​ക്കേ​​​റു​​​ന്ന വി​​​ഭാ​​​ഗ​​​മാ​​​ണ് ഇ​​​വ.​ കാ​​​ക്ക​​​ക​​​ളെപ്പോ​​​ലെ മ​​​ര​​​ച്ചി​​​ല്ല​​​ക​​​ളു​​​ടെ അ​​​റ്റ​​​ത്താ​​​ണ് ഇ​​​വ കൂ​​​ടൊ​​​രു​​​ക്കു​​​ക. പ​​​ക​​​ല്‍സ​​​മ​​​യ​​​ത്ത് ജ​​​ലാ​​​ശ​​​യ​​​ങ്ങ​​​ളി​​​ല്‍ ഇ​​​ര​​​തേ​​​ടു​​​ന്ന ഇ​​​വ സ​​​ന്ധ്യ​​​മ​​​യ​​​ങ്ങു​​​മ്പോ​​​ള്‍ ഒ​​​രു​​​മി​​​ച്ചാ​​ണു കൂ​​​ടു​​​ക​​​ളി​​​ല്‍ എ​​​ത്തു​​​ക. ​

പു​​​ഴ​​​യു​​​ടെ തീ​​​ര​​​ത്തും റോ​​​ഡ​​​രി​​​കി​​​ലു​​​മെ​​​ല്ലാ​​​മാ​​​ണ് ഇ​​​വ സാ​​​ധാ​​​ര​​​ണ​​​യാ​​​യി കൂ​​​ടൊ​​​രു​​​ക്കാ​​​റു​​​ള്ള​​​തെ​​​ന്നു വ​​​നംവ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പ​​​റ​​​ഞ്ഞു. മ​​​ഴ​​​മ​​​ര​​​ങ്ങ​​​ളും ക​​​ണ്ട​​​ല്‍മ​​​ര​​​ങ്ങ​​​ളു​​​മാ​​​ണു പ്ര​​​ധാ​​​ന​​​മാ​​​യും ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​ത്. പ​​​ട​​​ര്‍​ന്നു​​​പ​​​ന്ത​​​ലി​​​ച്ചു നി​​​ല്‍​ക്കു​​​ന്ന ഒ​​​റ്റ​​​പ്പെ​​​ട്ട മ​​​ര​​​ങ്ങ​​​ളി​​​ലാ​​​ണു കൂ​​​ടു നി​​​ര്‍​മി​​​ക്കു​​​ക. ജ​​​ലാ​​​ശ​​​യ​​​ങ്ങ​​​ളി​​​ല്‍ മുങ്ങാം​​​കു​​​ഴി​​​യി​​​ട്ടും ഓ​​​ള​​​പ്പ​​​ര​​​പ്പി​​​ല്‍ നീ​​​ന്തി​​​ത്തു​​​ടി​​​ച്ചും കൂ​​​ട്ട​​​ത്തോ​​​ടെ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന ഇ​​​ന​​​മാ​​​ണു നീ​​​ര്‍​കാക്ക​​​ക​​​ള്‍.

നീ​​​ര്‍​കാ​​​ക്ക​​​ക​​​ള്‍ കൂ​​​ടു​​​കൂ​​​ട്ടി​​​യി​​​ട്ടു​​​ള്ള മ​​​ര​​​ങ്ങ​​​ള്‍ മു​​​റി​​​ച്ചു​​​മാ​​​റ്റും​​​മു​​​മ്പ് പാ​​​ലി​​​ക്കേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ വ​​​നം​​​വ​​​കു​​​പ്പ് നി​​​ര്‍​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. മു​​​ട്ട വി​​​രി​​​ഞ്ഞു കു​​​ഞ്ഞു​​​ങ്ങ​​​ള്‍ പ​​​റ​​​ക്കാ​​​റാ​​​യ​​​ ശേ​​​ഷ​​​മേ ഇ​​​ത്ത​​​രം മ​​​ര​​​ങ്ങ​​​ള്‍ മു​​​റി​​​ച്ചു​​​മാ​​​റ്റാ​​​ന്‍ പാ​​​ടു​​​ള്ളൂ. വി​​​കെ​​​ പ​​​ടി​​​യി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ പ​​​ക്ഷി​​​ക​​​ള്‍ ചാ​​​വാ​​​ന്‍ ഇ​​​ട​​​യാ​​​യ​​​ത് പ്ര​​​ജ​​​ന​​​ന കാ​​​ല​​​മാ​​​യ​​​തി​​​നാ​​​ലാ​​​ണ്.

സം​​​ഭ​​​വം അ​​​തി​​​ക്രൂ​​​ര​​​മാ​​​യ​​​താ​​​ണെ​​​ന്നു വ​​​നം മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ന്‍ പ​​​റ​​​ഞ്ഞു. കു​​​റ്റ​​​ക്കാ​​​ര്‍​ക്കെ​​​തി​​​രേ ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി​​​ക്ക് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കു നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. നി​​​ല​​​മ്പൂ​​​ര്‍ റേ​​​ഞ്ച് ഓ​​​ഫീ​​​സ​​​ര്‍ കീ​​​ര്‍​ത്തി സം​​​ഭ​​​വ​​​സ്ഥ​​​ലം സ​​​ന്ദ​​​ര്‍​ശി​​​ച്ച​​​താ​​​യി മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Related posts

മഞ്ഞ, പിങ്ക് കാർഡുകൾക്ക് 15ന് മുമ്പ്, ബാക്കിയുള്ളവർക്ക് അത് കഴിഞ്ഞ്; സംസ്ഥാനത്ത് റേഷൻ വിതരണം രണ്ടുഘട്ടമാക്കി

Aswathi Kottiyoor

ഉയരുന്നു 13 റെയില്‍വേ മേല്‍പ്പാലം , ചെലവ് 251.48 കോടി ; ലക്ഷ്യം 0 ലെവല്‍ ക്രോസ്

Aswathi Kottiyoor

700 കോടിയുടെ കരുതൽ മരുന്ന്‌ , മെഡിക്കൽ ഓക്‌സിജൻ ശേഖരം 62.36 ടൺ ; മൂന്നാം തരംഗം നേരിടും

Aswathi Kottiyoor
WordPress Image Lightbox