27.8 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ഇരിട്ടി മേഖലയിൽ വിവിധ പരിപാടികളോടെ ഓണാഘോഷം
Iritty

ഇരിട്ടി മേഖലയിൽ വിവിധ പരിപാടികളോടെ ഓണാഘോഷം

ഇരിട്ടി : ചാവശ്ശേരി ഗവ: ഹയർസെക്കൻഡറി സ്കൂളിൽ ഓണാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. വാർഡ് കൗൺസിലർ വി.ശശി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് വി. അജയകുമാർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ ടി.സി. റോസമ്മ, പ്രധാനാധ്യാപിക പി.കെ. ഇന്ദിര, വി.വി. വിനോദ് കുമാർ , കെ.ഷാജു, വി.പി. രശ്മി, ഒ. സിബിൻ, വി.എം. സുധ എന്നിവർ സംസാരിച്ചു. കുട്ടികളുടെ മെഗാ തിരുവാതിരക്കളിക്കൊപ്പം, ഓണപ്പാട്ട്, നാടൻ കായിക മത്സരങ്ങൾ എന്നിവയും നടന്നു. തുടർന്ന് നടന്ന സമൂഹ ഓണ സദ്യയിൽ നാലായിരത്തോളം പേർ പങ്കെടുത്തു.
ഇരിട്ടി എം ജി കോളേജ് എൻ.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണകിറ്റ് വിതരണം ചെയ്തു. പ്രിൻസിപ്പൽ ഡോ. ഷിജോ എം ജോസഫ് ഉദ്ഘാടനം ചെയ്തു. 20 ഓളം കിറ്റുകൾ കോളേജിനടുത്തുള്ള അർഹരായവർക്ക് എൻ സി സി കേഡറ്റുകൾ വീടുകളിൽ എത്തിച്ചു നൽകുകയും ഓണാശംസകൾ നേരുകയും ചെയ്തു. ക്യാപ്റ്റൻ ജിതേഷ് കൊതേരി, എൻ. സത്യാനന്ദൻ, പി.കെ. ശ്രേയ, ടി.പി. അഭിനന്ദ്, സി. അക്ഷയ് എന്നിവർ സംസാരിച്ചു.
ഇരിട്ടി ഹയർസെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി ഇരിട്ടി നഗരസഭയിലെ ശുചീകരണ പ്രവർത്തകർക്ക് ഓണക്കോടി വിതരണം ചെയ്തു. ഇരിട്ടി പഴയ ബസ്റ്റാൻഡ് പരിസരത്ത് വച്ച് നടന്ന ചടങ്ങ് നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ.ഇ. ശ്രീജ അധ്യക്ഷത വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഇ. പി. അനീഷ് കുമാർ, പി ടി എ പ്രസിഡണ്ട് കെ. പി. രാമകൃഷ്ണൻ, മാനേജർ കെ. ടി. അനൂപ്, സ്റ്റാഫ് സെക്രട്ടറി കെ. വി. സുജേഷ് ബാബു, എൻ എസ് എസ് ലീഡർ പി. എസ്. സായന്ത്, പി. പി. രാജീവൻ എന്നിവർ സംസാരിച്ചു.
പായം ഗവ യു പി സ്‌കൂളില്‍ നടന്ന ഓണാഘോഷ പരിപാടി പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. മദര്‍ പിടിഎ പ്രസിഡന്റ് സൗമ്യ, പ്രധാനാധ്യാപകന്‍ കെ. പി. അബ്ദുള്ള, മുന്‍ അധ്യാപകരായ പി. ചന്ദ്രന്‍, എം. മുകുന്ദന്‍, ആര്‍. കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി വിവിധ മത്സരങ്ങളും ഓണ സദ്യയും നടന്നു.
ഇരിട്ടി ശ്രീശങ്കര്യ കമ്പ്യൂട്ടര്‍ സെന്ററിന്റെ നേതൃത്വത്തില്‍ ഇരിട്ടി ഫാല്‍ക്കണ്‍പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന ഓണാഘോഷ പരിപാടികൾ അഡ്വ. സണ്ണി ജോസഫ് എം എല്‍ എ ഉദ്‌ഘാടനം ചെയ്തു. ഇരിട്ടി സെന്റര്‍ ഡയറക്ടര്‍ ജെഗി മാത്യു, വാര്‍ഡ് കൗണ്‍സിലര്‍ അബ്ദുള്‍ റഷീദ്, ബിനീഷ് വയനാട്, അജിത്ത് ഷാജി, നിമിഷ, അനീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
കടത്തുംകടവ് സെന്റ്‌ ജോണ്‍സ് ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പൂക്കള മത്സരം വടംവലി, മറ്റ് വിവിധ മത്സരങ്ങളോടെയായിരുന്നു ഓണാഘോഷം. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് സിസ്റ്റര്‍ ആനി പെരുന്നിലം, അധ്യാപകരായ സജിത്ത്, പ്രേമന്‍ തുടങ്ങിയവര്‍ നേതൃത്വം നൽകി.
മാടത്തിയില്‍ എല്‍ പി സ്‌കൂളില്‍ നടന്ന ഓണാഘോഷ പരിപാടികൾ പായം ഗ്രാമ പഞ്ചായത്ത് അംഗം പി. സാജിത് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് പി. നൗഫല്‍ അധ്യക്ഷത വഹിച്ചു. പ്രധമാധ്യാപിക കെ.കെ. ചിന്താമണി, സ്‌കൂള്‍ മാനേജര്‍ പി..സി. ചന്ദ്രമോഹനന്‍, കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി കെ. ഷൗക്കത്തലി തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി വിവിധ മത്സരങ്ങളും നടന്നു.

Related posts

കനത്ത മഴ – തില്ലങ്കേരിയിലും പായത്തും പാറക്കല്ലുകൾ വീണ് വീടുകൾക്ക് നാശം

Aswathi Kottiyoor

കീഴ്പ്പള്ളി വൈസ് മെൻ ക്ലബ്ബ് ഭാരവാഹികൾ സ്ഥാനം ഏറ്റു

Aswathi Kottiyoor

ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ ശീതകാല പച്ചക്കറി കൃഷി ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox