27.2 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ഡോ​ൺ ബോ​സ്കോ കോ​ളജി​ന് പു​തി​യ ഓ​ഡി​റ്റോ​റി​യം
Kerala

ഡോ​ൺ ബോ​സ്കോ കോ​ളജി​ന് പു​തി​യ ഓ​ഡി​റ്റോ​റി​യം

ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ കീ​ഴി​ലു​ള്ള ഏ​റ്റ​വും വ​ലി​യ ഇ​ൻ​ഡോ​ർ ഓ​ഡി​റ്റോ​റി​യം അ​ങ്ങാ​ടി​ക്ക​ട​വ് ഡോ​ൺ ബോ​സ്കോ ആ​ർ​ട്‌​സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ. അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മി​ച്ച ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പ് ക​ർ​മം ഇ​ന്ന് സ​ലേ​ഷ്യ​ൻ സ​ഭ ബം​ഗ​ളൂ​രു പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​ജോ​സ് കോ​യി​ക്ക​ൽ എ​സ്ഡി​ബി ന​ട​ത്തും. ക​ണ്ണൂ​ർ സ​ർ​വ്വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ.​ഗോ​പി​നാ​ഥ്‌ ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
അ​ഞ്ച​ര കോ​ടി രൂ​പ ചെ​ല​വി​ൽ ആ​യി​രം പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന രീ​തി​യി​ൽ ടു ​ട​യ​ർ ബാ​ൽ​ക്ക​ണി​യോ​ട് കൂ​ടി 15,000 ച​തു​ര​ശ്ര അ​ടി​യി​ലാ​ണ് ഓ​ഡി​റ്റോ​റി​യം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. മു​ഴു​വ​ൻ എ​യ​ർ ക​ണ്ടീ​ഷ​ൻ ചെ​യ്തി​രി​ക്കു​ന്ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 432 ച​തു​ര​ശ്ര അ​ടി​യി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന സ്റ്റേ​ജി​ന് പു​റ​മേ ബി​എ​ൻ​സി ഇ​റ്റാ​ലി​യ​ൻ സ്പീ​ക്ക​ർ, ഡി​ജി​റ്റ​ലി ക​ണ്ട്രോ​ൾ​ഡ് ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. 2015 ൽ ​ആ​രം​ഭി​ച്ച നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്ക് കോ​വി​ഡ് ത​ട​സം സൃ​ഷ്ടി​ച്ചി​രു​ന്നു. നി​ർ​മാ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ കോ​ള​ജ് ചാ​പ്പ​ലും തു​ട​ർ​ന്ന് ഓ​ഡി​റ്റോ​റി​യ​വു​മാ​ണ് പൂ​ർ​ത്തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ന എ​ൻ​ജി​നീ​യ​റിം​ഗ് ആ​ണ് നി​ർ​മാ​ണം ന​ട​ത്തി​യ​ത്.

Related posts

ഒ​രാ​ൾ​ക്കും നി​ർ​ബ​ന്ധി​ച്ച് വാ​ക്സി​ൻ ന​ൽ​കി​ല്ല; കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യി​ൽ

Aswathi Kottiyoor

മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനംചെയ്യും.  ചുണ്ടങ്ങാപ്പൊയിൽ

Aswathi Kottiyoor

മാതൃമരണ അനുപാതം; ഏറ്റവും കുറവ്‌ കേരളത്തിൽ

Aswathi Kottiyoor
WordPress Image Lightbox