27.2 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ പ​രി​ശോ​ധ​ന: ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Kerala

ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ പ​രി​ശോ​ധ​ന: ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

ക​ണ്ണൂ​ർ: പ്ര​ധാ​ന ചെ​ക്ക്പോ​സ്റ്റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ സ്ഥി​രം പ​രി​ശോ​ധ​നാ സം​വി​ധാ​നം സ​ജ്ജ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്ന​താ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ രാ​സ​വ​സ്തു ക​ല​ർ​ന്ന മ​ത്സ്യം സം​സ്ഥാ​ന​ത്തെ​ത്തു​ന്ന​ത് ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ് ഭ​ക്ഷ്യ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്.
2006 ലെ ​ഭ​ക്ഷ്യ​സു​ര​ക്ഷാ ഗു​ണ​നി​ല​വാ​ര നി​യ​മ​പ്ര​കാ​രം ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഫി​ഷ​റീ​സ് വ​കു​പ്പു​മാ​യി ചേ​ർ​ന്ന് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ചെ​ക്ക് പോ​സ്റ്റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി വ​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. മ​ത്സ്യ​ത്തി​ൽ ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ക്കു​ന്ന​ത് ത​ട​യാ​ൻ ന​ട​പ്പി​ലാ​ക്കി​യ സാ​ഗ​ർ​റാ​ണി പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി ന​ട​ന്നു വ​രു​ന്നു​ണ്ട്.
മ​ത്സ്യ​ത്തി​ലെ ഫോ​ർ​മാ​ലി​ന്‍റേ​യും അ​മോ​ണി​യ​യു​ടെ​യും സാ​ന്നി​ധ്യം ക​ണ്ടെ​ത്തു​ന്ന​തി​ന് കി​റ്റ് ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​മു​ണ്ട്.
മ​ത്സ്യ​ത്തി​ന്‍റെ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ അ​ന​ല​റ്റി​ക്ക​ൽ ലാ​ബി​ൽ പ​രി​ശോധ​ന ന​ട​ത്താ​റു​ണ്ട്. ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​ത്ത മ​ത്സ്യം വി​ൽ​ക്കു​ന്ന​വ​ർ​ക്കെ​തി​രേ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​റു​മു​ണ്ട്. ത​ത്സ​മ​യ പ​രി​ശോ​ധ​ന​യി​ൽ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ ന​ശി​പ്പി​ക്കും. അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ത്തു​ന്ന​താ​ണെ​ങ്കി​ൽ തി​രി​ച്ച​യ​യ്ക്കാ​റു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഭ​ക്ഷ്യ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് തീ​ർ​പ്പാ​ക്കി. അ​ഡ്വ. ദേ​വ​ദാ​സ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

Related posts

ദൃശ്യം മോഡൽ വീണ്ടും: കോട്ടയത്ത് വീടിന്റെ തറയ്ക്ക് അടിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor

ട്രെയിനിൽ യാത്രക്കാരന് ക്രൂരമർദനമേറ്റ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആർ. ഇളങ്കോ

Aswathi Kottiyoor

മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലുകൾ വിതരണം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox