24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അടയ്ക്കാത്തോട് ഗവ.യു.പി.സ്കൂളിൽ ഓണാഘോഷം
Kerala

അടയ്ക്കാത്തോട് ഗവ.യു.പി.സ്കൂളിൽ ഓണാഘോഷം


അടയ്ക്കാത്തോട് ഗവ.യു.പി.സ്കൂളിൽ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ഒത്തുചേർന്ന് ഓണാഘോഷം സംഘടിപ്പിച്ചു. കേരളീയ വേഷം ധരിച്ച കുട്ടികളും മഹാബലിയും പൂക്കളവും ആഘോഷത്തിന്റെ തനിമ വർദ്ധിപ്പിച്ചു. എല്ലാവരും ഒത്തുചേർന്ന ഘോഷയാത്ര നാടുണർത്തി. തുടർന്ന് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രധാന അധ്യാപകൻ ശ്രീ. പ്രമോദ് പരിപാടി ഉദ്ഘാടനം ചെയ്തു. കേളകം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി. തങ്കമ്മ മേലെക്കുറ്റ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.സജീവൻ പാലുമ്മി, മറ്റ് മെമ്പർമാർ എന്നിവർ പരിപാടിയിലും ഓണ സദ്യയിലും പങ്കെടുത്തു.

Related posts

400 ഓളം ഔഷധ സസ്യങ്ങളും ഉപയോഗവും; പുതിയ വെബ്‌സൈറ്റും പുസ്‌കവും പുറത്തിറക്കി

Aswathi Kottiyoor

പ്രവാസി ഭാരതീയ ദിവസ് : നോർക്ക ന്യൂസ് ലെറ്റർ പ്രകാശനം ചെയ്തു.

Aswathi Kottiyoor

ഉയർന്ന തിരമാല; ഇന്ന് ജാഗ്രതാ നിർദേശം

Aswathi Kottiyoor
WordPress Image Lightbox