താഗത സൗകര്യ വികസനത്തിനായി കേരളം നടപ്പാക്കിവരുന്ന പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
നെടുമ്പാശേരി സിയാല്‍ കണ്വന്ഷന് സെന്ററില്‍ കൊച്ചി മെട്രോയുടെയും ഇന്ത്യന്‍ റെയില്‍വേയുടെയും വിവിധ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്കിയ പിന്തുണയ്ക്ക് മുഖ്യമന്ത്രി നന്ദിയര്‍പ്പിച്ചു.
കേരളത്തില്‍ വാഹനങ്ങളുടെ സാന്ദ്രത ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഹൈഡ്രജന്‍ ഇന്ധന വാഹനങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നതോടൊപ്പം വാട്ടര്‍, റെയില്‍, എയര്‍വെയ്സ് എന്നിവ ഏകോപിപ്പിച്ചുകൊണ്ടുള്ള ബദല്‍ ഗതാഗത സംവിധാനങ്ങളും സര്‍ക്കാര്‍ വികസിപ്പിച്ചു വരികയാണ്.
കോവളം ബേക്കല്‍ ജലപാത പദ്ധതി അതിവേഗം പുരോഗമിക്കുകയാണ്. കൊച്ചിയിലെ വിവിധ ദ്വീപുകളെ ബന്ധിപ്പിക്കുന്ന വാട്ടര്‍ മെട്രോ പദ്ധതിയും വേഗത്തില്‍ മുന്നേറുന്നുണ്ട്. ദേശീയപാത 66 ന്റെ വീതികൂട്ടല്‍ അതിവേഗം പുരോഗമിക്കുന്നു. ഗതാഗത വികസനത്തിനായി കേരളം സമര്‍പ്പിച്ചിരിക്കുന്ന പദ്ധതി നിര്‍ദേശത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.