24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ആധാർ വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കൽ: വീഡിയോ പ്രചാരണം തുടങ്ങി
Kerala

ആധാർ വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കൽ: വീഡിയോ പ്രചാരണം തുടങ്ങി

ആധാർ നമ്പർ വോട്ടർ ഐഡി കാർഡുമായി ബന്ധിപ്പിക്കാനുള്ള ബോധവത്കരണത്തിന്റെ ഭാഗമായ വീഡിയോ പ്രചാരണം ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. കലക്ടർ, സിനിമാ താരങ്ങളായ മിനാക്ഷി ദിനേശ്, ഹരിപ്രിയ മുകുന്ദൻ എന്നിവരാണ് വീഡിയോയിലൂടെ ബോധവൽക്കരണത്തിന്റെ ഭാഗമായത്.

വോട്ടറുടെ ഐഡന്റിറ്റി ഉറപ്പാക്കൽ, ഇരട്ടിപ്പ് ഒഴിവാക്കൽ, വോട്ടർപട്ടികയുടെ ശുദ്ധീകരണം എന്നിവയാണ് ആധാറും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കുന്നതിന്റെ ലക്ഷ്യം. ആധാർ ബന്ധിപ്പിക്കാൻ നിലവിലുള്ള വോട്ടർമാർക്ക് ഫോറം 6 ബി, പുതുതായി വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഫോറം 6 എന്നിവയാണ് ആവശ്യം. മതിയായ കാരണങ്ങളാൽ ആധാർ നമ്പർ നൽകാൻ കഴിയാത്തവരെ പട്ടികയിൽ നിന്ന് ഒഴിവാക്കില്ല. ഹെൽപ് ഡെസ്‌കുകൾ വഴി നേരിട്ടും വോട്ടേഴ്സ് ഹെൽപ്പ് ലൈൻ മൊബൈൽ ആപ്പ്, വോട്ടേഴ്സ് പോർട്ടൽ, NVDP.in എന്നിവ വഴി ഓൺലൈനായും അപേക്ഷ സമർപ്പിക്കാം. 17 വയസ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നവംബർ ഒമ്പത് മുതൽ മുൻകൂറായി അപേക്ഷ നൽകാം. കണ്ണൂരിലെ ഓണം ഫെയറിൽ നടന്ന പരിപാടിയിൽ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ലിറ്റി ജോസഫ്, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ എം ടി സുരേഷ് ചന്ദ്രബോസ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി തഹസിൽദാർ കെ ജയരാജ് എന്നിവർ പങ്കെടുത്തു.

Related posts

റേ​ഷ​ൻ ക​ട അ​ട​പ്പ് സ​മ​രം നാ​ളെ

Aswathi Kottiyoor

ആധുനിക സാങ്കേതിക വിദ്യകൾ കുട്ടികളിലേക്കെത്തിക്കാന്‍ ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ വഴിയൊരുക്കും: മന്ത്രി വി ശിവന്‍കുട്ടി

Aswathi Kottiyoor

കേന്ദ്ര- സംസ്ഥാന സാമ്പത്തിക പ്രശ്‌നങ്ങൾ; പ്രധാനമന്ത്രിക്ക് നിവേദനം നൽകാൻ മന്ത്രിസഭാ തീരുമാനം

Aswathi Kottiyoor
WordPress Image Lightbox