25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ആംബുലൻസ് നിയന്ത്രണം വിട്ട് വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു |
Kerala

ആംബുലൻസ് നിയന്ത്രണം വിട്ട് വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു |

തിരുവനന്തപുരം: കഴക്കൂട്ടത്ത് ആംബുലൻസ് നിയന്ത്രണം വിട്ട് വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. ചന്തവിള സ്വദേശി ധനീഷ് (ചന്തു -33) ആണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഇന്നലെ രാത്രി 8 മണിക്ക് ദേശീയപാതയിൽ കഴക്കൂട്ടം ബ്ലോക്ക് ഓഫീസിനു മുന്നിലായിരുന്നു അപകടം.

റോഡിലെ കുഴി കണ്ട് മുന്നിൽ പോയ വാഹനം പെട്ടെന്ന് നിറുത്തിയപ്പോൾ നിയന്ത്രണം തെറ്റിയ ആംബുലൻസ് ഡിവൈഡർ തകർത്ത് എതിർ വശത്തു നിന്നു വന്ന വാഹനങ്ങളിലിടിക്കുകയായിരുന്നു. രണ്ടു കാറുകളിലും സ്കൂട്ടറിലുമാണ് ആംബുലന്‍സ് ഇടിച്ചത്.

സ്കൂട്ടറിൽ കഴക്കൂട്ടത്തേക്ക് പോവുകയായിരുന്ന ധനീഷ് ആംബുലൻസിനടിയിൽപ്പെടുകയായിരുന്നു. പോലീസും നാട്ടുകാരും ചേർന്നാണ് ധനീഷിനെ പുറത്തെടുത്തത്.

ആദ്യം മെഡിക്കൽ കോളേജിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്ന മൂന്നു സ്ത്രീകൾക്കും പരിക്കേറ്റിരുന്നു.

Related posts

അർബുദത്തെ തോൽപ്പിച്ച് വീണ്ടും ഡ്യൂട്ടിയിൽ തിരിച്ചെത്തി ഒരു പൊലീസ് നായ

Aswathi Kottiyoor

കവി അയ്യപ്പപ്പണിക്കരുടെ ഭാര്യ എം ആർ ശ്രീപാർവതി അന്തരിച്ചു

Aswathi Kottiyoor

ആദ്യം പകച്ചു, പിന്നെ കുതിച്ചു ; ജനകീയമായി ഇ സഞ്ജീവനി

Aswathi Kottiyoor
WordPress Image Lightbox