24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • *മഴ, വെള്ളക്കെട്ട്: തീവണ്ടികള്‍ വൈകിയോടുന്നു, സര്‍വീസുകള്‍ റദ്ദാക്കി.*
Kerala

*മഴ, വെള്ളക്കെട്ട്: തീവണ്ടികള്‍ വൈകിയോടുന്നു, സര്‍വീസുകള്‍ റദ്ദാക്കി.*


കോട്ടയം: കനത്തമഴയും വെള്ളക്കെട്ടും കാരണം എറണാകുളം ടൗണ്‍, എറണാകുളം ജങ്ഷന്‍ സ്റ്റേഷനുകളിലുണ്ടായ സിഗ്‌നല്‍ തകരാര്‍ കോട്ടയം വഴിയുള്ള തീവണ്ടി ഗതാഗതത്തെയും ബാധിച്ചു. ഇത് പല തീവണ്ടികളും വൈകി ഓടാന്‍ കാരണമായേക്കുമെന്ന് റെയില്‍വേ അറിയിച്ചു.

കൊല്ലം- കോട്ടയം-എറണാകുളം മെമു എക്‌സ്പ്രസ്സ് (06768) ചൊവാഴ്ച തൃപ്പൂണിത്തുറയില്‍ സര്‍വീസ് അവസാനിപ്പിച്ചു. നിസാമുദ്ദിന്‍-എറണാകുളം മംഗള എക്‌സ്പ്രസ്സ് (12618) ചൊവ്വാഴ്ച എറണാകുളം ജങ്ഷന്‍ സ്റ്റേഷനുപകരം എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ സര്‍വീസ് അവസാനിപ്പിച്ചു.

12081 കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി, 17230 സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി ആലപ്പുഴ വഴി സര്‍വീസ് നടത്തും. ആലപ്പുഴ വഴി തിരിച്ചുവിട്ടിരിക്കുന്ന 12081 കണ്ണൂര്‍ -തിരുവനന്തപുരം ജനശതാബ്ദി, 17230 സെക്കന്തരാബദ് -തിരുവനന്തപുരം ശബരി ട്രെയിനുകള്‍ക്ക് ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കും.

എറണാകുളം- കോട്ടയം- കൊല്ലം മെമു എക്‌സ്പ്രസ് (06769) ബുധനാഴ്ച തൃപ്പൂണിത്തുറയില്‍നിന്നാവും സര്‍വീസ് ആരംഭിക്കുക. എറണാകുളം ജങ്ഷനും തൃപ്പൂണിത്തുറയ്ക്കും ഇടയില്‍ ഈ ട്രെയിന്‍ ഭാഗികമായി റദ്ദ് ചെയ്തിട്ടുണ്ട്.കൊല്ലം – എറണാകുളം മെമു എക്‌സ്പ്രസ് (06778) മുളന്തുരുത്തി സ്റ്റേഷനിലും സര്‍വീസ് അവസാനിപ്പിക്കും.

ബുധനാഴ്ച റദ്ദ് ചെയ്തതും വൈകിയോടുന്നതുമായ തീവണ്ടികള്‍

ബുധനാഴ്ച രാവിലെ കായംകുളത്തുനിന്നും 8.50-ന് പുറപ്പെടേണ്ട ആലപ്പുഴ വഴിയുള്ള എറണാകുളം അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ്സ് (06450) റദ്ദ് ചെയ്തു.
ഏറനാട് എക്‌സ്പ്രസ്, റപ്തിസാഗര്‍, ബിലാസ്പുര്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍ വൈകും.
ബുധനാഴ്ച രാവിലെ 6.35-ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെടേണ്ട ഗോരഖ്പൂര്‍ റപ്തിസാഗര്‍ സൂപ്പര്‍ഫാസ്റ്റ് (12512) ഉച്ചയ്ക്ക് 12.45ന് (6 മണിക്കൂര്‍ 10 മിനിറ്റ് വൈകി) കൊച്ചുവേളിയില്‍നിന്ന് പുറപ്പെടും.
ബുധനാഴ്ച രാവിലെ 08.30ന് പുറപ്പെടേണ്ട എറണാകുളം- ബിലാസ്പൂര്‍ സൂപ്പര്‍ ഫാസ്റ്റ് 11.15-ന് (22816) രണ്ടു മണിക്കൂര്‍ 45മിനിറ്റ് വൈകി എറണാകുളത്ത് നിന്നും പുറപ്പെടും.

Related posts

ഇലന്തൂരില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ തേടി പരിശോധന തുടങ്ങി; പ്രതികളെയും സ്ഥലത്തെത്തിച്ചു, പ്രതിഷേധം.*

Aswathi Kottiyoor

ക​ർ​ണാ​ട​ക മു​ൻ മ​ന്ത്രി​യും മ​ല​യാ​ളി​യുമായ ജെ. ​അ​ല​ക്സാ​ണ്ട​ർ അ​ന്ത​രി​ച്ചു

Aswathi Kottiyoor

എക്സൈസ് ഹൈവേ പട്രോളിംഗിന്റെ ഭാഗമായി നടത്തിയ പരിശേധനയിൽ 140 മില്ലി ഗ്രാം എം ഡി എം എ കൈവശം വച്ച കുറ്റത്തിന്

Aswathi Kottiyoor
WordPress Image Lightbox