26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • തളിപ്പറമ്പ് മണ്ഡലത്തിലെ വെള്ളിക്കീൽ ഇക്കോ ടൂറിസം പാർക്ക് ദേശീയ നിലവാരത്തിലേക്ക്.
Kerala

തളിപ്പറമ്പ് മണ്ഡലത്തിലെ വെള്ളിക്കീൽ ഇക്കോ ടൂറിസം പാർക്ക് ദേശീയ നിലവാരത്തിലേക്ക്.

തളിപ്പറമ്പ് മണ്ഡലത്തിലെ വെള്ളിക്കീൽ ഇക്കോ ടൂറിസം പാർക്ക് ദേശീയ നിലവാരത്തിലേക്ക്. ബജറ്റിൽ ഉൾപ്പെടുത്തി സർക്കാരും വിനോദസഞ്ചാര വകുപ്പും ചേർന്ന് എട്ടുകോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് രണ്ടുഘട്ടമായി നടപ്പാക്കുന്നത്. പാർക്കിനെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതോടെ വിനോദസഞ്ചാര മേഖലയിൽ പുത്തൻ ഉണർവുണ്ടാകും.

2014ലാണ് രണ്ടുകോടി രൂപ ചെലവിൽ ഡിടിപിസിയുടെ നേതൃത്വത്തിൽ വെള്ളിക്കീൽ ഇക്കോ ടൂറിസം പാർക്ക് പ്രവർത്തനം തുടങ്ങിയത്.
ആദ്യഘട്ടത്തിൽ ഒരു വർഷംകൊണ്ട് പാർക്കിന്റെ സാധ്യതകൾ ഉപയോഗിച്ച് ‘കണ്ടൽ ടൂറിസം പദ്ധതി, കണ്ടൽ നടപ്പാത, പാർക്കിൽനിന്ന് വയലിലൂടെയുള്ള നാല് കിലോമീറ്റർ നടപ്പാത, സൈക്കിൾ വേ, കുട്ടികൾക്കായുള്ള അഡ്വഞ്ചർ പാർക്ക് എന്നിവ ഒരുക്കും.

രണ്ടാം ഘട്ടത്തിൽ സഞ്ചാരികൾക്കും കലാകാരന്മാർക്കും ഒത്തുകൂടാനും കൂടിക്കാഴ്‌ചകൾ നടത്താനും ആംഫി തിയേറ്റർ, മഡ് ഫുട്ബോൾ സൗകര്യം, പെഡൽ ബോട്ട് സർവീസ്, കയാക്കിങ്, ഫ്ളോട്ടിങ് ഡൈനിങ്, അമ്പതോളംപേർക്ക് ഒരേ സമയം പ്രയോജനപ്പെടുന്ന മെഡിറ്റേഷൻ സ്പേസ്, ഗവേഷകർക്കായി കണ്ടൽ ഗവേഷണ കേന്ദ്രം എന്നിവ സജ്ജമാക്കും. പദ്ധതിയുടെ ടെൻഡർ നടപടി പുരോഗമിക്കുകയാണ്.

Related posts

കു​ട്ടി​ക്ക​ട​ത്ത്: ആ​ശു​പ​ത്രി​ക​ളു​ടെ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കാ​ന്‍ ആരോഗ്യമന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി

Aswathi Kottiyoor

ഗുരുതര രോഗികളുടെ ചികിത്സാചെലവ്‌ സർക്കാർ വഹിക്കും ; മെഡിസെപ്പിന്‌ പുറമെയും പരിരക്ഷ

Aswathi Kottiyoor

അപകട രഹിതവും ഗുണകരവുമായ ലഹരിയാണ് വായന: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox