21.6 C
Iritty, IN
November 22, 2024
  • Home
  • kannur
  • കണ്ണൂർ ജില്ലയിൽ അംഗത്വം പുനഃസ്ഥാപിക്കാം
kannur

കണ്ണൂർ ജില്ലയിൽ അംഗത്വം പുനഃസ്ഥാപിക്കാം

സംസ്ഥാന ഭാഗ്യക്കുറി ഏജൻറുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്തിട്ടുള്ള 2019 മാർച്ച് മുതൽ അംശാദായം ഒടുക്കുന്നതിൽ വീഴ്ച വന്നതുമൂലം അംഗത്വം റദ്ദായവർക്ക് പിഴ സഹിതം അംശാദായം ഒടുക്കി അംഗത്വം പുനഃസ്ഥാപിക്കാം. ഇത്തരത്തിൽ അംഗത്വം റദ്ദായ ജില്ലയിലെ അംഗങ്ങൾ ചൊവ്വാഴ്ച മുതൽ സെപ്റ്റംബർ 30 വരെ ഓഫീസ് പ്രവർത്തിദിനങ്ങളിൽ ക്ഷേമനിധി അംഗത്വ പാസ് ബുക്ക്, കൃത്യമായ വില്പനക്കണക്കും രേഖപ്പെടുത്തിയ ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്നു മാസങ്ങളിൽ ടിക്കറ്റ് വിൽപ്പന നടത്തിയതിന്റെ ബില്ലുകൾ എന്നിവ സഹിതം ഓഫീസിൽ നേരിട്ടെത്തി അംഗത്വം പുനഃസ്ഥാപിക്കാമെന്ന് കണ്ണൂർ ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ അറിയിച്ചു. അംഗത്വം പുനഃസ്ഥാപിക്കുന്ന അംഗങ്ങൾക്ക് ഓണം ഉത്സവബത്ത ലഭിക്കുകയില്ല. വിശദവിവരങ്ങൾക്ക് ഫോൺ: 0497 2701081 എന്ന നമ്പറിൽ ബന്ധപ്പെടുക.

Related posts

പ്രധാന ബീച്ചുകളിൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണം: ജില്ലാ വികസന സമിതി യോഗം

Aswathi Kottiyoor

കോവിഡിന്റെ രണ്ടാം തരംഗം, വ്യാപന സാധ്യത കൂടുതൽ: മുന്നറിയിപ്പുമായി മുഖ്യമന്ത്രി………..

Aswathi Kottiyoor

ഓ​ട​ന്തോ​ട്-ആ​റ​ളം ഫാം ​പാ​ലം പ​ണി ഇ​ഴ​യു​ന്നു

Aswathi Kottiyoor
WordPress Image Lightbox