28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കും, സുരക്ഷ ഉറപ്പാക്കും’; മന്ത്രിമാർ ദുരന്ത സ്ഥലത്തേക്ക്.*
Kerala

പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കും, സുരക്ഷ ഉറപ്പാക്കും’; മന്ത്രിമാർ ദുരന്ത സ്ഥലത്തേക്ക്.*

*
തൊടുപുഴ∙ കുടയത്തൂരിൽ ഉരുൾപൊട്ടലുണ്ടായതിന്റെ പരിസര പ്രദേശത്ത് താമസിക്കുന്ന വീട്ടുകാരെ ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കുമെന്നും സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ. ഉച്ചയോടെ സ്ഥലത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു.റവന്യുമന്ത്രി കെ.രാജന്‍ അപകടസ്ഥലത്തേക്ക് പുറപ്പെട്ടു. പ്രദേശവാസികളെ കുടയത്തൂർ സ്കൂളിലേക്ക് മാറ്റിത്താമസിപ്പിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

തൊടുപുഴ കുടയത്തൂരിലെ ഉരുള്‍പൊട്ടലിൽ ഒരു കുടുംബത്തിലെ അഞ്ചുപേരാണ് മരിച്ചത്. ചിറ്റടിച്ചാൽ സോമന്‍, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകള്‍ ഷിമ, കൊച്ചുമകന്‍ ദേവാനന്ദ് എന്നിവരാണ് മരിച്ചത്. അഞ്ച് മണിക്കൂർ നീണ്ട തിരിച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്താനായത്. പുലർച്ചെ രണ്ടരയോടെയാണ് സംഗമം ജംഗ്ഷനിൽ ഉരുൾപൊട്ടലുണ്ടായത്. വീട് പൂർണമായും മണ്ണിനടിയിലായിപ്പോയിരുന്നു.

Related posts

പോക്​സോ കേസ്​ ഇരകൾക്ക്​​ നഷ്ടപരിഹാരം: സർക്കാർ പദ്ധതി തയാറാക്കണമെന്ന്​ ഹൈകോടതി

Aswathi Kottiyoor

മൊബൈൽ ഫോൺ വെളിച്ചത്തിൽ പരീക്ഷ എഴുതിയ സംഭവം; മഹാരാജാസ് കോളേജിലെ വിവാദ പരീക്ഷകൾ റദ്ദാക്കി

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 4584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox