25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഓണക്കിറ്റ് എല്ലാവർക്കും നിശ്ചിത സമയത്തു നല്കും: ഭക്ഷ്യമന്ത്രി
Kerala

ഓണക്കിറ്റ് എല്ലാവർക്കും നിശ്ചിത സമയത്തു നല്കും: ഭക്ഷ്യമന്ത്രി

ഓ​​ണ​​ക്കി​​റ്റ് എ​​ല്ലാ​​വ​​ർ​​ക്കും നി​​ശ്ച​​യി​​ച്ച ടൈം​​ടേ​​ബി​​ളി​​ൽ ല​​ഭ്യ​​മാ​​ക്കു​​മെ​​ന്ന് ഭ​​ക്ഷ്യ​​മ​​ന്ത്രി ജി.​​ആ​​ർ. അ​​നി​​ൽ. സെ​​ർ​​വ​​ർ ത​​ക​​രാ​​ർ ഒ​​റ്റ​​പ്പെ​​ട്ട സം​​ഭ​​വ​​മാ​​ണെ​​ന്നും, കി​​റ്റ് വി​​ത​​ര​​ണ​​ത്തി​​ൽ ആ​​ശ​​ങ്ക വേ​​ണ്ടെന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

2016ലെ ​​വി​​ല​​യ്ക്കാ​​ണ് 13 ഇ​​ന​​ങ്ങ​​ൾ ഇ​​പ്പോ​​ഴും സ​​പ്ലൈ​​കോ ഔ​​ട്ട് ല​​റ്റി​​ൽ ന​​ൽ​​കു​​ന്ന​​ത്. ഏ​​ല​​യ്ക്കാ​​യും ക​​ശു​​വ​​ണ്ടി​​യും ഓ​​ണ​​ക്കി​​റ്റി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​ത് പ​​ര​​ന്പ​​രാ​​ഗ​​ത വ്യ​​വ​​സാ​​യ മേ​​ഖ​​ല​​യോ​​ടു സ​​ർ​​ക്കാ​​രി​​നു​​ള്ള ക​​രു​​ത​​ലി​​ന്‍റെ ഭാ​​ഗ​​മാ​​യി​​ട്ടാ​​ണ്.

ഓ​​ണ​​ക്കാ​​ല​​ത്തെ കൃ​​ത്രി​​മ വി​​ല​​ക്ക​​യ​​റ്റം അ​​നു​​വ​​ദി​​ക്കി​​ല്ല, പൂ​​ഴ്ത്തി​​വ​​യ്പും ക​​രി​​ഞ്ച​​ന്ത​​യും ത​​ട​​യാ​​ൻ സി​​വി​​ൽ സ​​പ്ലൈ​​സ്, റ​​വ​​ന്യു, ലീ​​ഗ​​ൽ മെ​​ട്രോ​​ള​​ജി വ​​കു​​പ്പ് അ​​ധി​​കൃ​​ത​​രു​​ടെ സ്ക്വാ​​ഡ് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​വ​​രു​​ന്നു​​ണ്ട്. ജി​​ല്ലാ ക​​ള​​ക്ട​​ർ​​മാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലും സ്ക്വാ​​ഡു​​ണ്ട്. 9000 കോ​​ടി രൂ​​പ​​യാ​​ണ് വി​​ല​​ക്ക​​യ​​റ്റം പി​​ടി​​ച്ചു​​നി​​ർ​​ത്താ​​ൻ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ക​​ഴി​​ഞ്ഞ ആ​​റു വ​​ർ​​ഷം ചെ​​ല​​വ​​ഴി​​ച്ചി​​ട്ടു​​ള്ള​​ത്.​​ഈ രം​​ഗ​​ത്ത് ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി എ​​ല്ലാ കാ​​ല​​ത്തും സ്വീ​​ക​​രി​​ക്കു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.​

പൊ​​തുവി​​ത​​ര​​ണരം​​ഗ​​ത്ത് കേ​​ന്ദ്രസ​​ർ​​ക്കാ​​ർ മു​​ൻ​​കാ​​ല​​ങ്ങ​​ളി​​ൽ കേ​​ര​​ള​​ത്തോ​​ട് സ്വീ​​ക​​രി​​ച്ചി​​രു​​ന്ന ഉ​​ദാ​​ര സ​​മീ​​പ​​ന​​ങ്ങ​​ളി​​ൽ മാ​​റ്റം വ​​ന്ന​​താ​​യും മ​​ന്ത്രി ചൂ​​ണ്ടി​​ക്കാ​​ട്ടി. ഇ​​തുമൂ​​ലം ഇ​​രു​​പ​​തി​​നാ​​യി​​രം മെ​​ട്രി​​ക് ട​​ൺ അ​​രി​​യു​​ടെ കു​​റ​​വാ​​ണ് സം​​സ്ഥാ​​ന​​ത്തി​​ന് വ​​ർ​​ഷം ഉ​​ണ്ടാ​​കു​​ന്ന​​ത്.​​ഗോ​​ത​​മ്പും ഏ​​റെ​​ക്കു​​റെ നി​​ർ​​ത്ത​​ലാ​​ക്കി.

14,300 മ​​ത്സ്യബ​​ന്ധ​​ന ബോ​​ട്ടു​​ക​​ൾ​​ക്ക് മ​​ണ്ണെ​​ണ്ണ, സ​​ബ്സി​​ഡി നി​​ര​​ക്കി​​ൽ ന​​ൽ​​ക​​ണ​​മെ​​ന്ന സം​​സ്ഥാ​​ന​​ത്തി​​ന് ആ​​വ​​ശ്യ​​ത്തോ​​ടും കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ അ​​നു​​കൂ​​ല​​മ​​ല്ല. പ​​ല​​ത​​വ​​ണ ഇ​​ക്കാ​​ര്യം ആ​​വ​​ശ്യ​​പ്പെ​​ട്ട് കേ​​ന്ദ്ര ഭ​​ക്ഷ്യ​​മ​​ന്ത്രി​​ക്ക് നി​​വേ​​ദ​​നം ന​​ൽ​​കി​​യി​​ട്ടും ഒ​​രു ന​​ട​​പ​​ടി​​യു​​മു​​ണ്ടാ​​യി​​ട്ടി​​ല്ലെ​​ന്ന് മ​​ന്ത്രി കു​​റ്റ​​പ്പെ​​ടു​​ത്തി. വി​​പ​​ണി​​യി​​ൽ വ്യാ​​ജ എ​​ണ്ണ​​യും മ​​സാ​​ല​​പൊ​​ടി​​ക​​ളും വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന​​ത് ശ്ര​​ദ്ധ​​യി​​ൽ​​പെ​​ട്ടി​​ട്ടു​​ണ്ട്. ഇ​​ക്കാ​​ര്യ​​ത്തി​​ൽ ന​​ട​​പ​​ടി​​യെ​​ടു​​ക്കാ​​ൻ ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​നു കീ​​ഴി​​ലു​​ള്ള ഫു​​ഡ് സേ​​ഫ്റ്റി അ​​ഥോ​​റി​​റ്റി​​യോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.

മു​​ൻ​​ഗ​​ണ​​നേ​​ത​​ര വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്ക് ഗോ​​ത​​ന്പി​​നു പ​​ക​​രം റാ​​ഗി പൊ​​ടി

കേ​​ന്ദ്രം ഗോ​​ത​​ന്പു വി​​ഹി​​തം വെ​​ട്ടി​​കു​​റ​​ച്ച​​തി​​നാ​​ലും മു​​ൻ​​ഗ​​ണ​​നേ​​ത​​ര വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്ക് ഗോ​​ത​​ന്പു ന​​ൽ​​കാ​​നാ​​വി​​ല്ലെ​​ന്ന നി​​ല​​പാ​​ട് എ​​ടു​​ത്ത​​തി​​നാ​​ലും മു​​ൻ​​ഗ​​ണ​​നേ​​ത​​ര വി​​ഭാ​​ഗ​​ങ്ങ​​ൾ ഓ​​ണ​​ത്തി​​നുശേ​​ഷം ഗോ​​ത​​ന്പി​​നു പ​​ക​​രം റാ​​ഗി പൊ​​ടി ന​​ൽ​​കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​താ​​യി മ​​ന്ത്രി പ​​റ​​ഞ്ഞു. ഇ​​പ്പോ​​ൾ ഗോ​​ത​​ന്പു പൊ​​ടി​​ച്ച് ആ​​ട്ട​​യാ​​യി​​ട്ടാ​​ണ് ന​​ൽ​​കു​​ന്ന​​ത്.

എ​​ല്ലാ വി​​ഭാ​​ഗ​​ത്തി​​നും ഗോ​​ത​​ന്പു ന​​ൽ​​കാ​​നാ​​ണ് സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​നു താ​​ത്പ​​ര്യം. എ​​ന്നാ​​ൽ കേ​​ന്ദ്രം ഇ​​തി​​നു അ​​നു​​മ​​തി ന​​ൽ​​കു​​ന്നി​​ല്ല. ഇ​​തി​​നാ​​ലാ​​ണ് റാ​​ഗി പൊ​​ടി ന​​ൽ​​കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​ത്.​ പൊ​​തു​​വി​​പ​​ണി​​യേ​​ക്കാ​​ൾ കു​​റ​​ഞ്ഞ വി​​ല​​യ്ക്കാ​​യി​​രി​​ക്കും റാ​​ഗി​​പൊ​​ടി ന​​ൽ​​കു​​ക. മു​​ൻ​​ഗ​​ണ​​നാ വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് നി​​ല​​വി​​ൽ ന​​ൽ​​കു​​ന്ന ഒ​​രു കി​​ലോ ആ​​ട്ട​​യ്ക്കു പ​​ക​​രം ര​​ണ്ടു കി​​ലോ ആ​​ട്ട ന​​ൽ​​കാ​​നും തീ​​രു​​മാ​​ന​​മാ​​യി​​ട്ടു​​ണ്ട്.

ഓ​​​ഗ​​​സ്റ്റ് 29, 30, 31 തീ​​​യ​​​തി​​​ക​​​ളി​​​ൽ നീ​​​ല കാ​​​ർ​​​ഡു​​​ട​​​മ​​​ക​​​ൾ​​​ക്കും സെ​​​പ്റ്റം​​​ബ​​​ർ 1, 2, 3 തീ​​​യ​​​തി​​​ക​​​ളി​​​ൽ വെ​​​ള്ള കാ​​​ർ​​​ഡു​​​ട​​​മ​​​ക​​​ൾ​​​ക്കും സൗ​​​ജ​​​ന്യ ഭ​​​ക്ഷ്യ​​​ക്കി​​​റ്റു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യും. നി​​​ശ്ച​​​യി​​​ക്ക​​​പ്പെ​​​ട്ട തീ​​​യ​​​തി​​​ക​​​ളി​​​ൽ കി​​​റ്റ് വാ​​​ങ്ങാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്ക് സെ​​​പ്റ്റം​​​ബ​​​ർ 4, 5, 6, 7 തീ​​​യ​​​തി​​​ക​​​ളി​​​ൽ വാ​​​ങ്ങാ​​​വു​​​ന്ന​​​താ​​​ണെ​​​ന്ന് മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

Related posts

‘ഒ​​രു​​മ​​യോ​​ടെ ഒ​​രു​​മ​​ന​​സാ​​യി’ പദ്ധതി ന​​വം​​ബ​​ർ ഒ​​ന്നു​​മു​​ത​​ൽ

Aswathi Kottiyoor

ബിവറേജസ് ഷോപ്പുകൾക്ക് നാളെ അവധി

Aswathi Kottiyoor

പ്ലസ്‌ വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു .

Aswathi Kottiyoor
WordPress Image Lightbox