22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • രാ​ത്രി​ ബ​സുകൾ ഉ​റ​പ്പാ​ക്ക​ാൻ നിർദേശം
kannur

രാ​ത്രി​ ബ​സുകൾ ഉ​റ​പ്പാ​ക്ക​ാൻ നിർദേശം

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ബ​സ് റൂ​ട്ട് ഇ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സ്വ​കാ​ര്യ ബ​സ് റൂ​ട്ടു​ക​ള്‍ അ​നു​വ​ദി​ക്കാ​നും കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ രാ​ത്രി​കാ​ല സ​ര്‍​വീ​സു​ക​ള്‍ പു​നഃ​സ്ഥാ​പി​ക്കാ​നും ജി​ല്ലാ വി​ക​സ​ന​സ​മി​തി യോ​ഗം നി​ര്‍​ദേശം ന​ല്‍​കി. രാ​ത്രികാ​ല​ങ്ങ​ളി​ല്‍ ക​ണ്ണൂ​ര്‍, ത​ല​ശേരി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ഇ​രി​ട്ടി ഭാ​ഗ​ത്തേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്ക​ണം. അ​ഴീ​ക്ക​ല്‍ -ക​ണ്ണൂ​ര്‍ റൂ​ട്ടി​ല്‍ പു​ല​ര്‍​ച്ചെയും രാ​ത്രി​യു​മു​ണ്ടാ​യി​രു​ന്ന സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണം. പ​ഴ​യ​ങ്ങാ​ടി -കാ​സ​ര്‍​ഗോ​ഡ് റൂ​ട്ടി​ലെ സ​ര്‍​വീ​സ് പു​ന​ഃസ്ഥാ​പി​ക്ക​ണം തു​ട​ങ്ങി​യ നി​ര്‍​ദേശ​ങ്ങ​ളും യോ​ഗം ന​ല്‍​കി. ജി​ല്ല​യി​ലെ ബ​സ് സ​ര്‍​വീ​സ് കു​റ​വു​ള്ള റൂ​ട്ടു​ക​ളി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് ഹ്ര​സ്വ​ദൂ​ര റൂ​ട്ട് അ​നു​വ​ദി​ക്കാ​ന്‍ ല​ഭി​ച്ച അ​പേ​ക്ഷ​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്ന് റീ​ജണ​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു. പു​തി​യ അ​പേ​ക്ഷ​ക​ള്‍ ല​ഭി​ച്ചാ​ല്‍ അ​നു​ഭാ​വ​പൂ​ര്‍​വം പ​രി​ഗ​ണി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
കെ​എ​സ്ടി​പി റോ​ഡു​ക​ളി​ല്‍ തെ​രു​വ് വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കാ​ത്ത​ത് അ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്ന​താ​യി എം. ​വി​ജി​ന്‍ എം ​എ​ല്‍​എ ചൂ​ണ്ടി​ക്കാ​ട്ടി. ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ പ്രീ​പെ​യ്ഡ് ഓ​ട്ടോ കൗ​ണ്ട​ര്‍ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. സ്വ​കാ​ര്യ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍​ക്ക് പ്രീ​പെ​യ്ഡ് സം​വി​ധാ​നം ന​ല്‍​കാ​ന്‍ പ​റ്റി​ല്ലെ​ന്ന റെ​യി​ല്‍​വേ നി​ര്‍​ദേ​ശം പ​രി​ഗ​ണി​ച്ച് പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രീ​പെ​യ്ഡ് സം​വി​ധാ​നം പു​ന​ഃസ്ഥാ​പി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ല്‍ നി​ര്‍​ദേശ​മു​യ​ര്‍​ന്നു. വ​ര്‍​ധി​ച്ചു വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന് ത​ട​യി​ടാ​ന്‍ പ്രൈ​മ​റി ത​ലം മു​ത​ല്‍ ത​ന്നെ ബോ​ധ​വ​ത്ക​ര​ണം ഊ​ര്‍​ജി​ത​മാ​ക്ക​ണ​മെ​ന്ന് കെ.​വി. സു​മേ​ഷ് എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു. ഓ​ണ​ക്കാ​ല​ത്ത് പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കി​യ​താ​യും വി​ദ്യാ​ല​യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാക്കു​ന്ന​താ​യും എ​ക്സൈ​സ്, പോ​ലീ​സ് മേ​ധാ​വി​ക​ള്‍ അ​റി​യി​ച്ചു.
മേ​ലെ​ചൊ​വ്വ, പു​തി​യ​തെ​രു ഭാ​ഗ​ങ്ങ​ളി​ലെ വ​ര്‍​ധി​ച്ച് വ​രു​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തി​നു​ള്ള പ്ര​വൃ​ത്തി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി അ​റി​യി​ച്ചു. ബാ​വ​ലി​പ്പു​ഴ -കൊ​ട്ടി​യൂ​ര്‍ ഭാ​ഗ​ത്തെ വെ​ള്ള​പ്പൊ​ക്ക നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 23 പ്ര​വൃ​ത്തി​ക​ള്‍​ക്ക് 104.9 ല​ക്ഷം രൂ​പ​യു​ടെ പ്രൊ​പ്പോ​സ​ലു​ക​ള്‍ സ​മ​ര്‍​പ്പി​ച്ച​താ​യും ഫ​ണ്ട് ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് പ്ര​വൃ​ത്തി പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്നും ജ​ല​സേ​ച​ന വി​ഭാ​ഗം ത​ല​ശേ​രി എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീയ​ര്‍ അ​റി​യി​ച്ചു.
മ​ട​മ്പം -അ​ല​ക്സ് ന​ഗ​ര്‍ റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ പ്ര​വൃ​ത്തി​ക്കാ​യി പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗം മു​ഖേ​ന പ്ര​പ്പോ​സ​ല്‍ ന​ല്‍​കി​യ​താ​യും എ​ക്സി.​എ​ൻ​ജി​നി​യ​ര്‍ അ​റി​യി​ച്ചു. ദേ​വ​സ്വം പ​ട്ട​യ​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ സ​മ​യ​ബ​ന്ധി​ത​മാ​യ ഇ​ട​പെ​ട​ല്‍ വേ​ണ​മെ​ന്ന് ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍ എം ​എ​ല്‍​എ​പ​റ​ഞ്ഞു. ഏ​ഴി​മ​ല നേ​വ​ല്‍ അ​ക്കാ​ദ​മി​ക്കാ​യി പു​ന​ര​ധി​വ​സി​പ്പി​ക്ക​പ്പെ​ട്ട കു​റെ പേ​ര്‍​ക്ക് പ​ട്ട​യം ല​ഭി​ക്കാ​നു​ണ്ടെ​ന്നും ഇ​ത് പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കാ​ന്‍​സ​ര്‍ രോ​ഗി​ക​ളു​ടെ മു​ട​ങ്ങി​യ പെ​ന്‍​ഷ​ന്‍ ഓ​ണ​ത്തി​നു മു​മ്പ് ന​ല്‍​കാ​ന്‍ ന​ട​പ​ടി​യെ​ടു​ത്ത​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. ച​ന്ദ്ര​ശേ​ഖ​ര്‍ അ​റി​യി​ച്ചു. പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​ബ്ലി​ക് സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​രു​ടെ ശ​മ്പ​ളം ഓ​ണ​ത്തി​ന് മു​മ്പ് ന​ല്‍​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​ഡി​ഇ അ​റി​യി​ച്ചു. കാ​സ​ര്‍​ഗോ​ഡ്-​വ​യ​നാ​ട് ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന 400 കെ​വി ലൈ​നി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​ക്ക് തു​ച്ഛ​മാ​യ പ്ര​തി​ഫ​ല​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും പ്ര​ത്യേ​ക പാ​ക്കേ​ജ് വേ​ണ​മെ​ന്നും സ​ജീ​വ് ജോ​സ​ഫ് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. പ​യ്യ​ന്നൂ​രി​ല്‍ ഈ ​അ​ധ്യ​യ​ന വ​ര്‍​ഷം ആ​രം​ഭി​ക്കു​ന്ന ഫി​ഷ​റി​സ് യൂ​ണി​വേ​ഴ്സി​റ്റി​ക്കാ​യി സ്ഥ​ലം കൈ​മാ​റി​ക്കി​ട്ടി​യി​ട്ടി​ല്ലെ​ന്ന് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

Related posts

44. 93 ലക്ഷം വിലമതിക്കുന്ന സ്വർണം പിടികൂടി

Aswathi Kottiyoor

ഏ​റ്റ​വും മി​ക​ച്ച അ​ഞ്ച് ഉ​ത്പ​ന്ന​ങ്ങ​ൾ ക​യ​റ്റു​മ​തി ചെ​യ്യും: ജി​ല്ലാ പ​ഞ്ചാ​യ​ത്ത്

Aswathi Kottiyoor

വയനാടൻ പ്രകൃതിസൗന്ദര്യം നുകർന്ന്‌ ആനവണ്ടിയിലൊരു യാത്ര.

Aswathi Kottiyoor
WordPress Image Lightbox