23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി നമ്പർ വൺ; ഇ – ഹെൽത്ത് കേരളാ പെർഫോമൻസ് റിപ്പോർട്ട്‌.
Kerala

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി നമ്പർ വൺ; ഇ – ഹെൽത്ത് കേരളാ പെർഫോമൻസ് റിപ്പോർട്ട്‌.

ആരോഗ്യ മേഖലയിലെ പ്രവർത്തന മികവിന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിക്ക് വീണ്ടും അംഗീകാരം. ഇ -ഹെൽത്ത് കേരളാ പെർഫോമൻസ് റിപ്പോർട്ടിൽ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി ഒന്നാംസ്ഥാനത്ത്. കേരളാ ഹെൽത്ത് മൊഡ്യൂൾ ഫലപ്രദമായി ഉപയോഗിച്ചത് മഞ്ചേരിയിലാണ്.

4,13,486 കൺസല്‍ട്ടേഷന്‍, 13,052 പ്രിസ്‌ക്രിപ്ഷന്‍, 18,937 ലാബ് പരിശോധന, 25,666 അഡ്വാൻസ് അപ്പോയ്മിന്‍മെന്റ്, 2348 ഓൺലൈൻ അപ്പോയ്മിന്‍മെന്റ് എന്നിവയാണ് ഒരുവർഷത്തിനിടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി ഇ ഹെൽത്തിലൂടെ നടത്തുന്നത്. ഇലക്ട്രോണിക്‌സ് സംവിധാനത്തിലൂടെ രോഗീ സൗഹൃദ ചികിത്സ ഉറപ്പാക്കാനും ആരോഗ്യ മേഖലയെ സമ്പൂർണമായും ഡിജിറ്റലാക്കാനാകുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. എ ഷീനാലാൽ പറഞ്ഞു.
ഒന്നര കോടി രൂപ ചെലവിട്ടാണ് ആശുപത്രിയിൽ ഇ ഹെൽത്ത് സംവിധാനം ഒരുക്കിയത്.
ഒപി രജിസ്ട്രേഷൻമുതൽ രോഗ വിവരവും ചികിത്സയും മറ്റും അനായാസം ആളുകൾക്ക് ലഭിക്കുക, രോഗവിവരം മനസ്സിലാക്കൽ, വിവര വിനിമയം, മെഡിക്കൽ രേഖകളുടെ കംപ്യൂട്ടർവൽക്കരണം, ചികിത്സാ വിവരങ്ങൾ തുടങ്ങിയവ വിരൽതുമ്പിൽ ലഭ്യമാക്കുന്നതാണ് ഇ- ഹെൽത്ത് പദ്ധതി. മെഡിക്കൽ കോളേജ് ഒപി വിഭാഗം പൂർണമായും കംപ്യൂട്ടർവൽക്കരിച്ചു. ലാബ്, വാർഡ്, വകുപ്പ് മേധാവികൾ ഉൾപ്പെടെയുള്ള സംവിധാനവും ഏകീകൃത കംപ്യൂട്ടർ ശൃഖലവഴി ബന്ധിപ്പിക്കുന്നതോടെ മെഡിക്കൽ കോളേജ് ആശുപത്രി പൂർണമായും കടലാസ് രഹിതമാകും.

ജില്ലയിൽ 40 ലക്ഷം പേരുടെ ആധാർ വിവരങ്ങൾ ഇതിനകം ആശുപത്രികളിലെ കംപ്യൂട്ടറുമായി ബന്ധിപ്പിച്ചുകഴിഞ്ഞു. ഇ- ഹെൽത്തിനുള്ള വ്യക്തിഗത കാർഡ് തയ്യാറാക്കുന്നതിന് മുന്നോടിയായിയായുള്ള സർവേയും പുനരാരംഭിച്ചു. വിവരശേഖരണം പൂർത്തിയാകുന്നതോടെ പ്രാഥമികാരോഗ്യ കേന്ദ്രംമുതൽ മെഡിക്കൽ കോളേജുകൾവരെ ഓൺലൈൻ ഒപി ഏർപ്പെടുത്താനാകും.
ഇ- ഹെൽത്ത് കൂടുതൽ ആശുപത്രികളിലേക്ക്
ഇ- ഹെൽത്ത് പദ്ധതി ജില്ലയിലെ കൂടുതൽ ആശുപത്രികളിലേക്ക്. മഞ്ചേരി മെഡിക്കൽ കോളേജ്, വഴിക്കടവ്, മൊറയൂർ, ചാലിയാർ, കാളികാവ്, കരുവാരകുണ്ട്, താഴേക്കോട് കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ 17 ആശുപത്രികളിൽ ഇതിനകം ഇ- ഹെൽത്ത് പദ്ധതി സജ്ജമായി. ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികൾ ഉൾപ്പെടെ 30 കേന്ദ്രങ്ങളിൽ പ്രവൃത്തി പുരോഗമിക്കുകയാണ്. മഞ്ചേരി ഉൾപ്പെടെ സംസ്ഥാനത്തെ എട്ട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇ ഹെൽത്ത് സംവിധാനം വിപുലീകരിക്കുന്നതിന് 10.50 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.

Related posts

സംസ്ഥാനത്ത് 16 വരെ ശക്തമായ കാറ്റിനും മഴക്കും സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്‌

Aswathi Kottiyoor

തമിഴ്​നാട്ടിൽ ഭിന്നശേഷിക്കാർക്ക്​ ‘വർക്​ഫ്രം ഹോം’ പദ്ധതി; എം കെ സ്റ്റാലിൻ

Aswathi Kottiyoor

5ജി സേവനങ്ങൾക്ക് നാളെ മുതൽ സാക്ഷ്യം വഹിക്കാനൊരുങ്ങി കേരളവും, കൂടുതൽ വിവരങ്ങൾ അറിയാം

Aswathi Kottiyoor
WordPress Image Lightbox