22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കരടു ചട്ടവുമായി കേന്ദ്രം: തെരുവുനായ്ക്കളെ പോറ്റാൻ സൗകര്യം ഒരുക്കി നൽകണം.
Kerala

കരടു ചട്ടവുമായി കേന്ദ്രം: തെരുവുനായ്ക്കളെ പോറ്റാൻ സൗകര്യം ഒരുക്കി നൽകണം.

തെരുവുനായ്ക്കൾ അടക്കമുള്ള മൃഗങ്ങൾക്കു ഭക്ഷണവും സംരക്ഷണവും നൽകാൻ താൽപര്യമുള്ളവർക്ക് റസിഡന്റ് / അപ്പാർട്മെന്റ് അസോസിയേഷനുകളും തദ്ദേശസ്ഥാപന ജനപ്രതിനിധിയും സൗകര്യം ഒരുക്കിനൽകണമെന്നു കേന്ദ്ര സർക്കാരിന്റെ പുതിയ കരടു ചട്ടത്തിൽ വ്യവസ്ഥ. മൃഗസംരക്ഷകരും അസോസിയേഷനുകളും ചേർന്നു തീരുമാനിക്കുന്ന ഫീഡിങ് സ്പോട്ടുകളിൽ നായ്ക്കൾക്കടക്കം ഭക്ഷണം നൽകണമെന്നാണു ചട്ടം. കവാടങ്ങൾ, സ്റ്റെയർകെയ്സ്, കുട്ടികളുടെ കളിസ്ഥലം എന്നിവിടങ്ങളിൽ ഇതു പാടില്ല. കുട്ടികളും വയോധികരും കൂടുതൽ സഞ്ചരിക്കുന്ന സമയങ്ങളിലും ഭക്ഷണം നൽകാൻ പാടില്ല.

ഭക്ഷണം നൽകുന്നവരും അസോസിയേഷനുകളും തമ്മിൽ തർക്കമുണ്ടായാൽ മൃഗക്ഷേമ സമിതി രൂപീകരിച്ച് പ്രശ്നം പരിഹരിക്കണം. സമിതിയുടെ നിർദേശത്തിൽ എതിർപ്പുള്ളവർക്ക് അപ്പീൽ നൽകാൻ സംസ്ഥാനതലത്തിലും സംവിധാനമുണ്ടാകും.

നായ കടിക്കുന്ന സംഭവങ്ങളും പേവിഷബാധയും റിപ്പോർട്ട് ചെയ്യാൻ ആനിമൽ ഹെൽപ്‍ലൈൻ വേണമെന്നും നിർദേശമുണ്ട്. നായ കടിക്കുന്ന സംഭവങ്ങൾ സർക്കാർ മെ‍ഡിക്കൽ കോളജുകളുമായി പങ്കുവയ്ക്കണം.

പേവിഷബാധയുണ്ടെന്ന് ഉയർന്ന സാധ്യത കൽപിക്കുന്ന നായ്ക്കളെ ഐസലേറ്റ് ചെയ്യണം.പേവിഷബാധയില്ലാത്ത രോഗമാണെന്നു സ്ഥിരീകരിച്ചാൽ മൃഗക്ഷേമ സംഘടനയ്ക്കു കൈമാറും. 10 ദിവസത്തെ നിരീക്ഷണത്തിനു ശേഷം കുഴപ്പമില്ലെങ്കിൽ പിടികൂടിയ സ്ഥലത്തു വിടണം.

കരടു ചട്ടത്തിന്മേൽ പൊതുജനങ്ങൾക്ക് 60 ദിവസത്തിനകം അഭിപ്രായം അറിയിക്കാം. വിലാസം: Joint Commissioner (Animal Welfare), Cabin No. 6, Chander Lok Building, Janpat, New Delhi- 110001. കരടു ചട്ടം വായിക്കാൻ: bit.ly/abcnoti

Related posts

150 സ​ർ​വീ​സു​ക​ളു​മാ​യി കൊ​ച്ചി വി​മാ​ന​ത്താ​വ​ളം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്

Aswathi Kottiyoor

കോവിഡ്: ഒരു വർഷം കൊണ്ട് കനിവ് 108 ആംബുലൻസ് ഓടിയത് രണ്ട് ലക്ഷം ട്രിപ്പുകൾ

Aswathi Kottiyoor

കോൺട്രാക്ട് കാര്യേജ് ബസുകൾ സ്റ്റേജ് കാര്യേജ് ആയി ഓടിക്കുന്നത് കർശനമായി തടയും: മന്ത്രി ആന്റണി രാജു

Aswathi Kottiyoor
WordPress Image Lightbox