25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വനം വകുപ്പിൽ ഗർഭകാലത്ത് യൂണിഫോം ഒഴിവാക്കും.
Kerala

വനം വകുപ്പിൽ ഗർഭകാലത്ത് യൂണിഫോം ഒഴിവാക്കും.

വനം വകുപ്പിലെ ഉദ്യോഗസ്ഥർക്കു ഗർഭകാലത്ത് ആറാം മാസം മുതൽ കാക്കി പാന്റ്സും ഷർട്ടും ധരിക്കേണ്ട. പകരം കാക്കി സാരിയും ബ്ലൗസും ധരിച്ചു ഡ്യൂട്ടി ചെയ്യാൻ അനുമതി നൽകി. ഗർഭിണികൾക്കു യൂണിഫോം ധരിക്കുന്നതു പ്രയാസം സൃഷ്ടിക്കുന്നതായി പരാതി ഉയർന്നിരുന്നു.

ആറളം വൈൽഡ് ലൈഫ് റേഞ്ചിനു കീഴിലെ നരിക്കടവു സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ ആതിര ഭാഗ്യനാഥിന് 2021 ജൂലൈയിൽ ഇത്തരത്തിൽ യൂണിഫോമിൽ ഇളവനുവദിച്ചിരുന്നു. വൈൽഡ് ലൈഫ് വാർഡൻ എ.ഷജ്നയാണ് അന്നു വിവേചനാധികാരം ഉപയോഗിച്ച് അനുമതി നൽകിയത്.യൂണിഫോം ഇളവിനായുള്ള മുറവിളി ശക്തിപ്പെട്ടതിനെ തുടർന്നാണു അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഭരണം) ഉത്തരവിറക്കിയത്.

Related posts

വന്യജീവി ആക്രമണം തടയാൻ 24 കോടിയുടെ കിഫ്ബി പദ്ധതി

Aswathi Kottiyoor

പി.വി. നാരായണൻ കുട്ടി അനുസ്മരണം

Aswathi Kottiyoor

ദൃശ്യം മോഡൽ വീണ്ടും: കോട്ടയത്ത് വീടിന്റെ തറയ്ക്ക് അടിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox