23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • വയനാട്ടിൽ വാഹനാപകടത്തിൽ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം.
Kerala

വയനാട്ടിൽ വാഹനാപകടത്തിൽ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം.

വയനാട്ടിൽ കാറപകടത്തിൽ 4 വയസുകാരിക്ക്
ദാരുണാന്ത്യം. വയനാട് മുട്ടിലിൽ ദേശീയ പാത
766 ൽ കൊളവയൽ ഒളവത്തൂരിനടുത്താണ്
കാറുകൾ തമ്മിൽ കൂട്ടിയിടിച്ച്
അപകടമുണ്ടായത്. കൽപ്പറ്റ മുണ്ടേരിയിലെ
സ്കൂൾ അധ്യാപകനായ സജിയുടേയും
പിണങ്ങോട് സ്കൂൾ അധ്യാപിക
പ്രിൻസിയുടെയും ഇളയ മകളായ നയന എന്ന
ഐയ്ലിൻ തെരേസ (4) എൽ.കെ.ജി.
വിദ്യാർത്ഥിനിയാണ് മരിച്ചത്. ഇടിയുടെ
ആഘാതത്തിൽ കാറിലുണ്ടായിരുന്ന
വിദ്യാർത്ഥിനി റോഡി ലേക്ക്
തെറിച്ചുവീഴുകയായിരുന്നു. അപകടത്തിൽ
ഗുരുതര പരിക്കേറ്റ ഐയ്ലിൻ തെരേസയെ
കൽപ്പറ്റ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും
മരണപ്പെടുകയായിരുന്നു. ഇന്ന് വൈകിട്ട് അഞ്ച്
മണിയോടെയായിരുന്നു അപകടം. നയനയുടെ
ചേച്ചി ഇസയുടെ പിറന്നാളിന് കേക്ക് വാങ്ങി
വീട്ടിലേക്ക് പോകുകയായിരുന്നു കുടുംബം. സജി
– പ്രിൻസി ദമ്പതികൾക്ക് നാല്
പെൺകുട്ടികളാണ്. ഇവരിൽ ഏറ്റവും
ഇളയവളാണ് മരിച്ച നയന .

Related posts

കെ. ബൈജു നാഥ് കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തി

Aswathi Kottiyoor

ഒരു മാസം നീണ്ട വാക്‌സിനേഷന്‍ യജ്ഞം; ആക്രമണകാരികളായ നായ്ക്കളെ കൊല്ലാന്‍ സുപ്രീംകോടതിയുടെ അനുമതി തേടും: മന്ത്രി.

Aswathi Kottiyoor

‘വൺ മില്യൺ ഗോൾ പദ്ധതി’ നവംബര്‍ 11 മുതൽ

Aswathi Kottiyoor
WordPress Image Lightbox