26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • അൺ എയ്ഡഡ് സ്‌കൂളുകളിൽ മൂന്ന് തവണയിൽ കുറയാതെ അധ്യാപക രക്ഷകർത്തൃ സമിതികൾ ചേരണം: ബാലാവകാശ കമ്മീഷൻ
Kerala

അൺ എയ്ഡഡ് സ്‌കൂളുകളിൽ മൂന്ന് തവണയിൽ കുറയാതെ അധ്യാപക രക്ഷകർത്തൃ സമിതികൾ ചേരണം: ബാലാവകാശ കമ്മീഷൻ

സംസ്ഥാനത്തെ അൺ എയ്ഡഡ് സ്‌കൂളുകളിൽ ഒരു അധ്യയന വർഷം കുറഞ്ഞത് മൂന്ന് തവണയെങ്കിലും അധ്യാപക രക്ഷകർത്തൃ സമിതികൾ ചേരണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവായി. സമിതിയുടെ പ്രവർത്തനം ജനാധിപത്യപരമായിരിക്കണമെന്നും രക്ഷിതാക്കൾക്ക് അഭിപ്രായങ്ങൾ പറയാനുള്ള അവസരങ്ങൾ ഉറപ്പാക്കണമെന്നും ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഡയറക്ടർ എന്നിവർക്ക് കമ്മീഷൻ അംഗം റെനി ആന്റണി പുറപ്പെടുവിച്ച ഉത്തരവിൽ നിർദ്ദേശം നൽകി. മേവറം വടക്കേവിള ശ്രീനാരായണ പബ്ലിക് സ്‌കൂളിൽ അധ്യാപക രക്ഷകർത്തൃസമിതി രൂപീകരിച്ച് ജനാധിപത്യപരമായി പ്രവർത്തിക്കുന്നുവെന്ന് സ്‌കൂൾ പ്രിൻസിപ്പാളും സി.ബി.എസ്.ഇ. തിരുവനന്തപുരം റീജിയണൽ ഓഫീസറും ഉറപ്പുവരുത്തുവാനും കമ്മീഷൻ നിർദ്ദേശം നൽകി.
ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ ഒന്നാം ക്ലാസ് പ്രവേശന ദിവസം സ്‌കൂളിലെത്തിയ രക്ഷകർത്താവിന് പ്രയാസമുണ്ടാക്കി. ബസ് ജീവനക്കാരും സ്‌കൂളധികൃതരും നിരുത്തരവാദപരമായി പെരുമാറി. പ്രിൻസിപ്പാൾ കുട്ടികളോട് ദയവില്ലാതെ പെരുമാറുന്നു. സ്‌കൂളിൽ പി.ടി.എ. മീറ്റിംഗുകൾ കൂടുന്നില്ല തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് കമ്മീഷന് നൽകിയ പരാതി പരിഗണിച്ചാണ് ഉത്തരവ്.

Related posts

കൊന്നത് 11,000 താറാവുകളെ; ഇനി കൊല്ലാനുള്ളത് 20,000 എണ്ണം; എരിഞ്ഞത് പ്രതീക്ഷകളും..

Aswathi Kottiyoor

ഒരു മാസം നീണ്ട റമസാന്‍ വ്രതത്തിനു പരിസമാപ്തി; സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍

Aswathi Kottiyoor

4,006 കുടുംബങ്ങള്‍ ഇനി സര്‍ക്കാരിന്റെ സംരക്ഷണയിലെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox