28.3 C
Iritty, IN
May 16, 2024
  • Home
  • Peravoor
  • നിരീക്ഷണ ക്യാമറകൾ പ്രവർത്തനക്ഷമമാക്കണം; പേരാവൂർ ഫോറം
Peravoor

നിരീക്ഷണ ക്യാമറകൾ പ്രവർത്തനക്ഷമമാക്കണം; പേരാവൂർ ഫോറം

പേരാവൂർ സ്റ്റേഷൻ പരിധിയിലെ മുഴുവൻ നിരീക്ഷണ ക്യാമറകളും പ്രവർത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് പേരാവൂർ ഫോറം വാട്ട്സ്ആപ്പ് കൂട്ടായ്മ ഡി. വൈ. എസ്. പിക്ക് നിവേദനം നല്കി.
മദ്യമാഫിയകളുടെയും മറ്റു ലഹരി ഉത്പന്ന വില്പനക്കാരുടെയും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ പേരാവൂരിൽ ഏറിവരികയാണെന്ന് ഫോറം നല്കിയ നിവേദനത്തിൽ പറയുന്നു. സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരിമാഫിയകൾ വളർന്നുവരുന്നതായി സമൂഹ മാധ്യമങ്ങൾ വഴിയും നാം അനുദിനം കാണുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇതു പോലുള്ള സാമൂഹ്യ വിരുദ്ധ ശക്തികളെ നിയമത്തിന്റെ മുന്നിലെത്തിക്കുവാൻ മേഖലയിലുള്ള പോലീസ് നിരീക്ഷണ ക്യാമറകളും മറ്റ് സംഘടനകൾ വച്ചിരിക്കുന്ന ക്യാമറകളും പൂർണ്ണ സജ്ജമാക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പേരാവൂർ ഫോറം ഭാരവാഹികൾ ആവശ്യപ്പെട്ടു.

Related posts

എസ് എസ് എൽ സി പരീക്ഷയിൽ മലയോര മേഖലയിലും മികച്ച വിജയം

Aswathi Kottiyoor

പേരാവൂർ പഞ്ചായത്തിൽ ഭരണ-പ്രതിപക്ഷ വിവേചനമെന്ന് യു.ഡി.എഫ് അംഗങ്ങളുടെ ആരോപണം

Aswathi Kottiyoor

ചിട്ടി തട്ടിപ്പ്: പേരാവൂര്‍ ഹൗസ് ബില്‍ഡിംഗ് സൊസൈറ്റിക്ക് മുന്നില്‍ ഇന്ന് മുതല്‍ നിരാഹര സമരം

Aswathi Kottiyoor
WordPress Image Lightbox