24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • ജില്ലയിൽ എലിപ്പനി വ്യാപന സാധ്യത: ജാഗ്രത വേണം: ഡി എം ഒ
kannur

ജില്ലയിൽ എലിപ്പനി വ്യാപന സാധ്യത: ജാഗ്രത വേണം: ഡി എം ഒ

കണ്ണൂർ:- ജില്ലയിൽ എലിപ്പനി രോഗ വ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.

📌 കെട്ടിനിൽക്കുന്ന വെള്ളത്തിൽ എലിപ്പനി രോഗാണുക്കൾ ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തി വയലിൽ പണിയെടുക്കുന്നവരും ഓട, തോട്, കനാൽ, കുളങ്ങൾ, വെള്ളക്കെട്ടുകൾ എന്നിവ വൃത്തിയാക്കുന്നവരും ജോലി ചെയ്യുമ്പോൾ കയ്യുറകളും കാലുറകളും ധരിക്കണം.

📌 മണ്ണുമായി സമ്പർക്കത്തിൽ വരുന്നവരിലും രോഗസാധ്യത നിലനിൽക്കുന്നു. ഇത്തരം ജോലി ചെയ്യുന്നവർ എലിപ്പനിക്കെതിരെയുള്ള പ്രതിരോധമരുന്ന് നിർബന്ധമായും കഴിക്കണം.

📌 പ്രതിരോധമരുന്നായ ഡോക്സിസൈക്ലിൻ ഗുളിക എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭിക്കും.

📌 മുറിവുകൾ ഉണ്ടെങ്കിൽ ഉണങ്ങുന്നതുവരെ കെട്ടിനിൽക്കുന്ന വെള്ളത്തിൽ ഇറങ്ങരുത്.

📌 കെട്ടിനിൽക്കുന്ന വെള്ളത്തിൽ കുട്ടികൾ വിനോദത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ഡി എം ഒ അറിയിച്ചു.

Related posts

കരുതലിന്റെ അഞ്ച് വര്‍ഷവുമായി സ്‌നേഹിത ജെന്റര്‍ ഹെല്‍പ് ഡെസ്‌ക്

Aswathi Kottiyoor

കോവിഡ് നിയന്ത്രണം; 90 ദി​വ​സം വരെ സൂ​ക്ഷി​ക്കാവുന്ന പാലുമായി മിൽമ

Aswathi Kottiyoor

ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം

Aswathi Kottiyoor
WordPress Image Lightbox