കാലവര്‍ഷക്കെടുതി ശക്തമായ പേരാവൂര്‍ മണ്ഡലത്തിലെ റോഡുകള്‍ ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പേരാവൂര്‍ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകള്‍ ഗതാഗതയോഗ്യമല്ലെന്നും താലൂക്ക് ആസ്ഥാനത്തേക്കുള്ള പ്രധാനപ്പെട്ട റോഡുകള്‍ പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുന്‍ഗണനാ ക്രമത്തില്‍ നവീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും സണ്ണി ജോസഫ് എംഎല്‍എ നൽകിയ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20. 57 കോടി രൂപയുടെ റോഡ് നവീകരണ പ്രവൃത്തികള്‍ മണ്ഡലത്തിൽ പൂര്‍ത്തീകരിച്ചെന്നും ഒമ്പതു കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ നടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ഹില്‍ ഹൈവേയില്‍ ഉള്‍പ്പെട്ട വള്ളിത്തോട് – അമ്പായത്തോട്, അമ്പായത്തോട് – ബോയ്സ് ടൗണ്‍ റോഡുകള്‍ ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. മണ്ഡലത്തിലെ റോഡ് ദൈര്‍ഘ്യത്തിനനുസരിച്ച് റണ്ണിംഗ് കോണ്‍ട്രാക്ട് പ്രവൃത്തികളും ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
previous post