കുടുംബശ്രീ ഓണച്ചന്തകൾ സെപ്തംബർ ഒന്നിന് ആരംഭിക്കും. 1070 സിഡിഎസ് തല ഓണം വിപണന മേളയും പതിനാല് ജില്ലാ മേളയും ഉൾപ്പെടെ സംസ്ഥാനത്ത് 1084 മേള സംഘടിപ്പിക്കും.
ജില്ലാമിഷൻ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സിഡിഎസ് വിപണന മേളകൾക്കാണ് മുൻതൂക്കം നൽകുന്നത്. മൂന്നു മുതൽ അഞ്ചു ദിവസം വരെ ഓണച്ചന്തകൾ നടത്താനാണ് നിർദേശം.
ന്യായവിലയ്ക്ക് ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതോടൊപ്പം ഓരോ അയൽക്കൂട്ടത്തിൽനിന്നും ഒരുൽപ്പന്നമെങ്കിലും മേളയിൽ എത്തിച്ച് സംരംഭകർക്ക് പരമാവധി വരുമാനം ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഓണം വിപണന മേളകൾ സംഘടിപ്പിക്കുന്നതിന് ജില്ലാതലത്തിൽ ഒരു ലക്ഷം രൂപയും നഗര സിഡിഎസ് തലത്തിൽ 15,000 രൂപയും പഞ്ചായത്ത് തലത്തിൽ 12,000 രൂപ വീതവും കുടുംബശ്രീ നൽകും.
ജില്ലകളിൽ സപ്ലൈകോ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിപണന മേളകളിലും കുടുംബശ്രീ സ്റ്റാളുകൾ പ്രവർത്തിക്കും.