22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • രാജ്യത്ത് 5ജി സേവനം ഒക്ടോബര്‍ 12 മുതല്‍ ലഭ്യമാകും
Kerala

രാജ്യത്ത് 5ജി സേവനം ഒക്ടോബര്‍ 12 മുതല്‍ ലഭ്യമാകും

രാജ്യത്ത് 5ജി സേവനം ഒക്ടോബര്‍ 12 മുതല്‍ ലഭ്യമാകുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. മൂന്ന് വര്‍ഷത്തിനകം താങ്ങാവുന്ന നിരക്കില്‍ സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസമായിരുന്നു 5ജി ലേലം ഉള്‍പ്പെടെയുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്. ഒന്നര ലക്ഷത്തോളം കോടി രൂപയുടെ വില്‍പ്പനയാണ് ലേലത്തിലൂടെ നടന്നത്. ആദ്യ ഘട്ടത്തില്‍ നഗരങ്ങളിലായിരിക്കും 5ജി സേവനം ലഭ്യമാകുക. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും.

ടെലികോം കമ്ബനികള്‍ 5ജി സേവനം ആരംഭിക്കുന്നതിനുള്ള സാങ്കേതിക നടപടികള്‍ പൂര്‍ത്തീകരിച്ച്‌ കഴിഞ്ഞതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഭാരതി എയര്‍ടെല്‍, വി ഐ, റിലയന്‍സ് ജിയോ, അദാനി ഗ്രൂപ്പ് എന്നിവരാണ് 5ജി സേവനത്തിനായി ലേലത്തില്‍ സ്പെക്‌ട്രം സ്വന്തമാക്കിയത്.

Related posts

ലഹരിക്കടത്തിനെതിരെ കർശന നടപടി: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

ക്രയ സർട്ടിഫിക്കറ്റുള്ളവർക്ക് വനഭൂമിയിൽ അവകാശം: ഒഴിവാക്കാൻ ബില്ലുമായി സർക്കാർ.

Aswathi Kottiyoor

മേൽക്കൂരയിൽ കുരുങ്ങി; മൂവായിരത്തോളം സ്കൂളുകൾക്ക് ക്ഷമത (ഫിറ്റ്‌നസ്) ഇല്ല.

Aswathi Kottiyoor
WordPress Image Lightbox