27.2 C
Iritty, IN
July 3, 2024
  • Home
  • Kerala
  • സൗജന്യ ഭക്ഷ്യക്കിറ്റുകളുടെ വിതരണം 14.5 ലക്ഷം കഴിഞ്ഞു
Kerala

സൗജന്യ ഭക്ഷ്യക്കിറ്റുകളുടെ വിതരണം 14.5 ലക്ഷം കഴിഞ്ഞു

ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റുകളുടെ എണ്ണം 14.5 ലക്ഷം പിന്നിട്ടതായി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. ഓഗസ്റ്റ് 23ന് ആരംഭിച്ച കിറ്റ് വിതരണം സർക്കാർ ലക്ഷ്യമിട്ടിരുന്നതുപോലെ പുരോഗമിച്ചുവരുന്നു. 23ന് 1,75,398 പേരും 24ന് 3,53,109 പേരും 25ന് 9,21,493 പേരും ഭക്ഷ്യക്കിറ്റുകൾ കൈപ്പറ്റി. 23, 24 തീയതികളിൽ മഞ്ഞ കാർഡുടമകൾക്കും 25, 26, 27 തീയതികളിൽ പിങ്ക് കാർഡുടമകൾക്കുമാണ് കിറ്റ് വിതരണം ക്രമീകരിച്ചിരുന്നത്. എന്നാൽ എൻ.പി.എസ്, എൻ.പി.എൻ.എസ് കാർഡുടമകളും ഈ ദിവസങ്ങളിൽ കിറ്റുകൾ കൈപ്പറ്റിയിട്ടുണ്ട്. വിതരണം സുഗമമാക്കുന്നതിനു വേണ്ടിയാണ് ഓരോ വിഭാഗം കാർഡുടമകൾക്കും പ്രത്യേക തീയതികൾ നിർദ്ദേശിച്ചിരുന്നത്. എന്നാൽ എല്ലാ വിഭാഗം കാർഡുടമകൾക്കും ഈ ദിവസങ്ങളിൽ ലഭ്യതയ്ക്കനുസരിച്ച് റേഷൻ കടകളിൽ നിന്നും കിറ്റുകൾ കൈപ്പറ്റാവുന്നതാണെന്നും മന്ത്രി അറിയിച്ചു.

Related posts

കേളേജുകൾകേന്ദ്രീകരിച്ച് വാക്സിനേഷന് ശ്രമം

Aswathi Kottiyoor

മന്ത്രിതല സംഘം ഇന്ന്‌ ആറളത്ത്‌

Aswathi Kottiyoor

ഓൺലൈൻ വഴിപാട് തട്ടിപ്പ്: ക്ഷേത്രങ്ങളുടെ പേരുകൾ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox