25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ആ അറിയിപ്പ് വ്യാജമാണ്; വ്യക്തമാക്കി പോലീസ്
Kerala

ആ അറിയിപ്പ് വ്യാജമാണ്; വ്യക്തമാക്കി പോലീസ്

തങ്ങളുടെ പേരിൽ വരുന്ന വ്യാജ വാർത്തയെ പറ്റി മുന്നറിയിപ്പുമായി കേരള പോലീസ്. ‘രക്ഷിതാക്കൾ ജാഗ്രത പാലിക്കുക’ എന്ന രീതിയിൽ പല സ്‌കൂൾ ഗ്രൂപ്പികളിലും മറ്റു സോഷ്യൽ മീഡിയകളിലും പ്രചരിക്കുന്ന പോസ്റ്റർ കേരള പോലീസിന്റെ ഔദ്യോഗിക അറിയിപ്പല്ലെന്ന് പോലീസ് വ്യക്തമാക്കി.

ഇത് വ്യാജ അറിയിക്കാൻ. എന്നാൽ കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും പോലീസ് സമൂഹ മാധ്യമ പോസ്റ്റിലൂടെ ഓർമ്മിപ്പിക്കുന്നു.

പോസ്റ്റ്-

⏰ കുട്ടികൾ എവിടെ പോകുന്നു, എന്ത് ചെയ്യുന്നു, അവരുടെ സുഹൃത്തുക്കൾ ആരൊക്കെ തുടങ്ങിയ കാര്യങ്ങൾ രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ടതാണെന്നുള്ളത് പ്രത്യേകം പറയേണ്ടതില്ലല്ലോ..!

⏰ കുട്ടികൾ രാവിലെ കൃത്യമായി സ്‌കൂളിൽ എത്തുകയും സ്‌കൂൾ വിട്ട ശേഷം കൃത്യസമയത്ത് വീട്ടിൽ എത്തുന്നുണ്ട് എന്നീ കാര്യങ്ങൾ ഉറപ്പുവരുത്തുക.

⏰ അപരിചിതർ നൽകുന്ന മധുരപദാർത്ഥങ്ങളോ കൗതുകവസ്തുക്കളോ ആഹാരസാധനങ്ങളോ വാങ്ങാതിരിക്കാനുള്ള നിർദ്ദേശം കുട്ടികൾക്ക് നൽകുക.

⏰ കുട്ടികളുടെ സാധാരണ പെരുമാറ്റത്തിൽനിന്നുള്ള വ്യത്യാസം ശ്രദ്ധയിൽപ്പെട്ടാലോ അതുമൂലം കുട്ടികളുടെ സ്വഭാവ വ്യത്യാസം നിയന്ത്രണാതീതമായാലോ പോലീസിന്റെ ‘ചിരി’ കൗൺസിലിംഗ് സെന്ററിന്റെ 9497900200 എന്ന നമ്പറിൽ ബന്ധപ്പെടാം.

⏰ കേരള പൊലീസിന്റെ അറിയിപ്പുകൾക്കായി ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഔദ്യോഗിക വെബ്‌സൈറ്റും ശ്രദ്ധിക്കുക.

Related posts

ആ​ദ്യ ഡോ​സ് വാ​ക്സി​നേ​ഷ​ൻ 94 ശ​ത​മാ​നം ക​ട​ന്നു

Aswathi Kottiyoor

റിപ്പബ്ലിക്‌ദിന പരേഡിൽ കേരളത്തിൻ്റെ ഫ്ളോട്ട്; പട്ടികയിൽ ഇടം പിടിച്ചു

Aswathi Kottiyoor

സം​സ്ഥാ​ന​ത്തെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ

Aswathi Kottiyoor
WordPress Image Lightbox