എയര്‍പോര്‍ട്ട് തൊഴിലാളികളുടെ ബോണസ് തര്‍ക്കത്തിന് പരിഹാരമായി. കണ്ണൂര്‍ എയര്‍പോര്‍ട്ട് വര്‍ക്കേര്‍സ് സംഘം (ബിഎംഎസ്) നല്കിയ പരാതിയില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ എം മനോജ് വിളിച്ചു ചേര്‍ത്ത തൊഴിലാളി സംഘടനാ പ്രതിനിധികളുടെയും കണ്ണൂര്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രതിനിധികളുടെയും ചര്‍ച്ചയിലായിരുന്നു തീരുമാനമായത്. കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്ക് 2021-22 വര്‍ഷത്തെ ബോണസായി സാമ്പത്തിക വര്‍ഷത്തിന്റെ മൊത്ത വരുമാനത്തിന്റെ 8. 33 ശതമാനം നല്കാന് മാനേജ്മെന്റ് സമ്മതിച്ചു. ബോണസ് തുക സെപ്റ്റംബർ മൂന്നിന് മുമ്പായി നല്‍കാമെന്ന് ധാരണയായി. ചര്‍ച്ചയില്‍ യൂണിയന് നേതാക്കളായ എം വേണുഗോപാല്‍ (ബിഎംഎസ്), വി. വി ശശീന്ദ്രന് (ഐഎന്‍ടിയുസി), സി. കെ അഖിലേഷ് (സിഐടിയു), സുജിത് കൊയ്യോടന്‍ (സിഐടിയു), എം നിധീഷ് (ഐഎന്‍ടിയുസി), എയര്‍പോര്‍ട്ടിലെ വിവിധ കമ്പനികളുടെ മാനേജ്മെന്റ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Lokal App!