28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ചാഞ്ചാട്ടംനേരിട്ട് സൂചികകള്‍: നിഫ്റ്റി 17,600ല്‍ ക്ലോസ് ചെയ്തു.*
Kerala

ചാഞ്ചാട്ടംനേരിട്ട് സൂചികകള്‍: നിഫ്റ്റി 17,600ല്‍ ക്ലോസ് ചെയ്തു.*


മുംബൈ: കനത്ത ചാഞ്ചാട്ടത്തിന്റെ ദിനത്തിനൊടുവില്‍ സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 54 പോയന്റ് ഉയര്‍ന്ന് 59,085ലും നിഫ്റ്റി 27 പോയന്റ് നേട്ടത്തില്‍ 17,605ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആഗോള വിപണികളിലെ ദുര്‍ബലാവസ്ഥയാണ് രാജ്യത്തെ സൂചികകളെയും സമ്മര്‍ദത്തിലാക്കിയത്. ആഗോളതലത്തില്‍ വളര്‍ച്ച സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യയുടെ മികവാണ് വിപണിയെ താങ്ങിനിര്‍ത്തുന്നത്.

ഇന്‍ഡസിന്‍ഡ് ബാങ്ക്, ഒഎന്‍ജിസി, എന്‍ടിപിസി, ഐസിഐസിഐ ബാങ്ക്, ഗ്രാസിം, എല്‍ആന്‍ഡ്ടി, പവര്‍ഗ്രിഡ് കോര്‍പ്, എച്ച്ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ബപിസിഎല്‍, ഡിവീസ് ലാബ്, ടാറ്റ സ്റ്റീല്‍, ടിസിഎസ്, സണ്‍ ഫാര്‍മ, ഐടിസി, ബ്രിട്ടാനിയ, എസ്ബിഐ, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മീഡിയ, റിയാല്‍റ്റി, സ്വകാര്യ ബാങ്ക് എന്നിവ നേട്ടമുണ്ടാക്കി. ഐടി, ഫാര്‍മ സൂചികകള്‍ നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളാകട്ടെ 0.5ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Related posts

പെരിയാറിൽ നാളെ സ്വിമ്മത്തോൺ; ദക്ഷിണേന്ത്യയിൽ ആദ്യം

Aswathi Kottiyoor

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കു പരിശീലനം

Aswathi Kottiyoor

കുറഞ്ഞ ചെലവിൽ പ്രകൃതി സൗഹൃദ വീടുകൾ: 2024 ൽ പാർപ്പിട നയം യാഥാർത്ഥ്യമാകുമെന്ന് മന്ത്രി കെ രാജൻ

Aswathi Kottiyoor
WordPress Image Lightbox