ബഫർ സോൺ വിഷയത്തിൽ വില്ലേജ് -–- പഞ്ചായത്ത് സമിതികൾ രൂപീകരിച്ച് റവന്യൂ, -വനം, -തദ്ദേശ ഭരണം, -കൃഷി വകുപ്പുകൾ സംയുക്ത സർവേ നടത്തി സെൻട്രൽ എംപവർമെന്റ് കമ്മിറ്റിക്ക് റിപ്പോർട്ട് നൽകുകയും ഇത് സുപ്രീം കോടതിയ ബോധ്യപ്പെടുത്തുകയും ചെയ്യണമെന്ന് ജോസ് കെ മാണി എംപി ആവശ്യപ്പെട്ടു. ബഫർ സോണിന് ഇളവ് അനുവദിക്കുന്നില്ലെങ്കിൽ കേരളത്തിലെ സവിശേഷ സാഹചര്യം കണക്കിലെടുക്കണം. കേരളത്തിൽ നിലവിലുള്ള വന്യജീവി സങ്കേതങ്ങളുടെ സെക്ഷൻ 18 പ്രകാരമുള്ള നോട്ടിഫിക്കേഷൻ പിൻവലിച്ച് നാഷണൽ പാർക്കുകളുടെ അതിർത്തികൾ ഒരു കിലോമീറ്റർ വനത്തിനകത്തേയ്ക്ക് മാറ്റി സെക്ഷൻ 18 അനുസരിച്ച് പുതുതായി നോട്ടിഫിക്കേഷൻ ചെയ്യുന്നത് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് എം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം കെ മാത്യു അധ്യക്ഷനായി. സ്റ്റീഫൻ ജോർജ്, അഡ്വ. മുഹമ്മദ് ഇക്ബാൽ, ജോയിസ് പുത്തൻപുര, ജോയി കൊന്നക്കൽ, സജി കുറ്റിയാനിമറ്റം, കെ ടി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
previous post