26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ലോകായുക്ത ഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍
Kerala

ലോകായുക്ത ഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍

വലിയ വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമിടെ ലോകായുക്ത നിയമ ഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും.ഇന്ന് തന്നെ ബില്‍ സബ്ജക്‌ട് കമ്മിറ്റിക്ക് അയച്ച്‌ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ വകുപ്പ് തിരിച്ചുള്ള ചര്‍ച്ച നടത്തി പാസ്സാക്കാനാണ് നീക്കം. ഇന്ന് അവതരിപ്പിക്കുക അസാധുവായ ഓ‌ര്‍ഡിനന്‍സിലെ വ്യവസ്ഥകളുള്ള ബില്ലാണ്. ബില്ലില്‍ പുതുതായി കൊണ്ട് വരേണ്ട ഭേദഗതി സംബന്ധിച്ച്‌ സിപിഎമ്മും സിപിഐയും തമ്മില്‍ ധാരണയിലെത്തിക്കഴിഞ്ഞു.

മുഖ്യമന്ത്രിക്കെതിരായ വിധി പരിശോധിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്ന വ്യവസ്ഥ മാറ്റി. മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത വിധി നിയമസഭക്ക് പരിശോധിക്കാമെന്നാണ് ഭേദഗതി. മന്ത്രിമാര്‍ക്കെതിരായ വിധി മുഖ്യമന്ത്രിക്കും എംഎല്‍എമാര്‍ക്കെതിരായ വിധി സ്പീക്കര്‍ക്കും പരിശോധിക്കാമെന്നാണ് വ്യവസ്ഥ. സബ്ജക്‌ട് കമ്മിറ്റിയിലായിരിക്കും ഭേദഗതി വരിക. സിപിഐ ഭേദഗതി സര്‍ക്കാറിന്‍റെ ഔദ്യോഗിക ഭേദഗതിയായി പരിഗണിക്കാനാണ് ധാരണ. പ്രതിപക്ഷം ബില്ലിനെ എതിര്‍ക്കും. ബില്‍ സഭ പാസ്സാക്കിയാലും ഗവര്‍ണര്‍ ഒപ്പിടാതെ നിയമമാകില്ലെ. നിലവില്‍ സര്‍ക്കാറുമായി ഉടക്കി നില്‍ക്കുന്ന ഗവര്‍ണര്‍ ഒപ്പിടുമോ എന്നുള്ളതാണ് ആകാംക്ഷ

Related posts

സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണം: കരട് ചട്ടക്കൂട് 21ന്

Aswathi Kottiyoor

ബൈജൂസ് കേരളം വിടുന്നില്ല; കൂടുതൽ വികസനത്തിനെന്ന് കമ്പനി

Aswathi Kottiyoor

മരണസംഖ്യയും രോഗബാധിതരും വർധിക്കും; കോവിഡ് ഇക്കൊല്ലം കൂടുതൽ അപകടം വിതയ്‌ക്കുമെന്ന് ഡബ്ള്യുഎച്ച്ഒ…….

Aswathi Kottiyoor
WordPress Image Lightbox