27.5 C
Iritty, IN
October 6, 2024
  • Home
  • Iritty
  • കൂട്ടുപുഴ പഴയ പാലം അടച്ചു – മയക്കുമരുന്നും മദ്യക്കടത്തും തടയാൻ മാക്കൂട്ടം അതിർത്തിയിൽ കർശന പരിശോധന
Iritty

കൂട്ടുപുഴ പഴയ പാലം അടച്ചു – മയക്കുമരുന്നും മദ്യക്കടത്തും തടയാൻ മാക്കൂട്ടം അതിർത്തിയിൽ കർശന പരിശോധന

ഇരിട്ടി: ഓണം എത്തിയതോടെ കർണ്ണാടകത്തിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്നുകളും മദ്യവും മറ്റും കടത്തിക്കൊണ്ടുവരുന്നത് തടയാൻ കർശന പരിശോധനയുമായി പോലീസ്. ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴാളപ്പിലിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും കൂട്ടുപുഴ – മാക്കൂട്ടം അതിർത്തിയിൽ പരിശോധന നടക്കും.
പരിശോധന കർശനമാക്കിയതിന്റെ ഭാഗമായി കൂട്ടുപുഴയിലെ പഴയപാലം പോലീസ് ബാരിക്കേഡ് വെച്ച് അടച്ചു. പുതിയ പാലത്തിന് സമീപം പരിശോധന നടക്കുന്നതിനിടെ ചില വാഹനങ്ങൾ പോലീസിന്റെ കണ്ണുവെട്ടിച്ച് ഇതുവഴി കടന്നു പോകുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. ഇതോടെ നടന്നു കടക്കുവാനുള്ള വഴിവെച്ച് വാഹനങ്ങൾ കടന്നുപോകാത്ത വിധം പാലം ബാരിക്കേഡ് വെച്ച് അടക്കുകയായിരുന്നു. ഈ പാലം വഴി പേരട്ട , കോളിത്തട്ട്, ഉളിക്കൽ തുടങ്ങി മലയോരമേഖലകളിലെ വിവിധ പ്രദേശങ്ങളിൽ എത്തിച്ചേരാൻ കഴിയും എന്നതും പ്രദേശവാസികൾക്ക് പാലം അടക്കുക വഴി മറ്റ് പ്രശ്ങ്ങളൊന്നും ഉണ്ടാക്കുന്നില്ല എന്നതും കണക്കിലെടുത്താണ് ഓണം കഴിയുന്നതുവരെ അടച്ചിടാൻ തീരുമാനിച്ചത്.
അടുത്ത ഏതാനും മാസങ്ങൾക്കിടയിൽ നിരവധി തവണ ചെക്ക്‌പോസ്റ്റ് വഴി കടത്തി കൊണ്ടുവന്ന എം ഡി എം എ, എൽ എസ് ഡി സ്റ്റാമ്പുകൾ അടക്കമുള്ള മാരക മയക്കുമരുന്നുകൾ പോലീസും, എക്സൈസും പിടികൂടിയിരുന്നു. ഇത്തരം കടത്തുകാർ വിദ്യാർത്ഥികളേയും യുവാക്കളേയും ലക്ഷ്യമിട്ടാണ് ഇവ കടത്തിക്കൊണ്ടുവരുന്നത്. ഓണാഘോഷങ്ങളുടെ ഭാഗമായി കടത്തു കൂടാനുള്ള സാധ്യതയാണ് 24 മണിക്കൂറും പരിശോധന നടത്താൻ പോലീസിനെ പ്രേരിപ്പിച്ചത്. ബൈക്കുകൾ ഉൾപ്പെടെ ചെറുതും വലുതുമായ എല്ലാ വാഹനങ്ങളും കർശന പരിശോധനക്ക് വിധേയമാക്കാനാണ് തീരുമാനം.

Related posts

ആറളം ഫാമിൽ ഭീതിപരത്തി കാട്ടാനകൾ – നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

Aswathi Kottiyoor

പഴയ പാലം ജുമാമസ്ജിദ് ഉദ്ഘാടനം നിർവഹിച്ചു

Aswathi Kottiyoor

മാക്കൂട്ടം ചുരം പാതയിൽ യാത്രാ നിയന്ത്രണത്തിൽ നേരിയ ഇളവ്

Aswathi Kottiyoor
WordPress Image Lightbox