25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കൊച്ചി നഗരത്തിൽ രണ്ട് ലക്ഷം ക്യാമറകൾ സ്ഥാപിക്കും;പദ്ധതി മൂന്ന് മാസത്തിനകം
Kerala

കൊച്ചി നഗരത്തിൽ രണ്ട് ലക്ഷം ക്യാമറകൾ സ്ഥാപിക്കും;പദ്ധതി മൂന്ന് മാസത്തിനകം

പത്ത് ദിവസത്തിനിടയിൽ മൂന്ന് കൊലപാതകങ്ങളുണ്ടായ കൊച്ചി നഗരത്തെ ക്യാമറ നിരീക്ഷണത്തിലാക്കനൊരുങ്ങി പോലീസ് . ഓപ്പറേഷൻ നിരീക്ഷണം എന്ന പേരിൽ രണ്ട് ലക്ഷം നിരീക്ഷണ ക്യാമറയാണ് മൂന്ന് മാസത്തിനുള്ളിൽ നഗരത്തിൽ തയ്യാറാക്കുന്നത്. നഗരത്തിലെ ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലും മിനിമം 8000 ക്യാമറകൾ സ്ഥാപിക്കാനാണ് പൊലീസിൻ്റെ തീരുമാനം. കച്ചവടക്കാർ, ഫ്ലാറ്റ് ഉടമകൾ,അടക്കമുള്ളവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. നിലവിൽ 20,000 ക്യാമറകളാണ് നഗരത്തിൽ സ്ഥാപിച്ചിട്ടുള്ളത്.ജോലിക്കും പഠനത്തിനുമെല്ലാമായി നഗരത്തിൽ ആയിരക്കണക്കിനാളുകളാണ് വിവിധ സ്ഥലങ്ങളിൽനിന്ന് കൊച്ചിയിലെ ഫ്ലാറ്റുകളിലും ഹോട്ടലുകളിലുമായി താൽക്കാലിക താമസത്തിന് എത്തുന്നത് . സ്വന്തം ഫ്ലാറ്റിൽ മുറി ഷെയർ ചെയ്യുന്നവരുടെ വിശദാംശങ്ങൾപോലും അറിയാത്തവർ ഇക്കൂട്ടത്തിലുണ്ട്..പല ഫ്ലാറ്റ് ഉടമകളും വാടകയക്ക് താമസിക്കുന്നവരുടെ വിവരങ്ങൾ കൃത്യമായി സൂക്ഷിക്കുന്നില്ല. കാക്കനാട് യുവാവിനെ കൊന്ന് തുണിയിൽ പൊതിഞ്ഞ് ഒളിപ്പിച്ച ഓക്സോണിയ ഫ്ലാറ്റിൽ നിരീക്ഷണ ക്യാമറ ഇല്ലാതിരുന്നത് അന്വേഷണത്തിന് വലിയ തിരിച്ചടിയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പോലീസ് നീക്കം. ഓൾ കേരള ഫ്ളാറ്റ് ഓണേഴ്സ് അസോസിയേഷനും മർച്ചന്‍റ് അസോസിയേഷൻ, അട്ക്കമുള്ളവർ പദ്ധതിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Related posts

സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കും; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Aswathi Kottiyoor

മങ്കിപോക്സ് വാക്‌സിനുകള്‍ 100 ശതമാനം ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന

Aswathi Kottiyoor

കു​ട്ടി​ക​ളു​ടെ സ്കൂ​ൾ പ്ര​വേ​ശ​നം; മാ​താ​പി​താ​ക്ക​ൾ​ക്ക് ര​ണ്ടു ഡോ​സ് വാ​ക്സി​ൻ നി​ർ​ബ​ന്ധം

Aswathi Kottiyoor
WordPress Image Lightbox