27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • അട്ടപ്പാടിയിൽ കഞ്ചാവ് വേട്ട: ഓണം സ്‌പെ‌ഷ്യൽ ഡ്രൈവിൽ കണ്ടെത്തി നശിപ്പിച്ചത് 341 കഞ്ചാവ് ചെടികൾ
Kerala

അട്ടപ്പാടിയിൽ കഞ്ചാവ് വേട്ട: ഓണം സ്‌പെ‌ഷ്യൽ ഡ്രൈവിൽ കണ്ടെത്തി നശിപ്പിച്ചത് 341 കഞ്ചാവ് ചെടികൾ

ഓണം സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് പാലക്കാട്‌ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡും, പാലക്കാട്‌ ഐബി ടീമും അട്ടപ്പാടി ഫോറെസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥരും നടത്തിയ റെയ്ഡിൽ 341 കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു. അട്ടപ്പാടി, കുരുക്കത്തികല്ല് ഊരിന് സമീപത്തുള്ള നായ്മേട്ടു മല വനത്തിൽ നിന്നാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്. ചെടികൾക് 15 ദിവസം മുതൽ ഒന്നര മാസം വരെ വളർച്ച എത്തിയ 170 സെന്റീമീറ്ററോളം ഉയരമുണ്ടായിരുന്ന കഞ്ചാവ് ചെടികളാണ് നശിപ്പിച്ചത്.

എക്സൈസ് ഇൻസ്പെക്ടർ കെ ആർ അജിത്, റെയിഞ്ച് ഓഫീസർ സി സുമേഷ്, പ്രിവൻ്റീവ് ഓഫീസർമാരായ ടീ പി മണികണ്ഠൻ, എ കെ സുമേഷ്, ആർ എസ് സുരേഷ്, സിവിൽ ഓഫീസർമാരായ ജി വിജേഷ് കുമാർ, ബെൻസൺ ജോർജ്, കെ എ ഷാബു, പി പ്രശാന്ത്, കെ സുമേഷ്, വനിതാ സിവിൽ ഓഫിസർ എം നിമ്മി, ബീറ്റ്ഫോറസ്റ്റ് ഓഫീസർ ജിഷ്ണു, ഫോറസ്റ്റ് വാച്ചർമാരായ മാരിയപ്പൻ എക്‌സൈസ് ഡ്രൈവർ പ്രദീപ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Related posts

പേരാവൂര്‍, ഇരിട്ടി പോലീസ് സബ് ഡിവിഷനുകളില്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു.

Aswathi Kottiyoor

എയർ ഇന്ത്യ എക്സ്​പ്രസ് ജിദ്ദ-കോഴിക്കോട് സർവിസുകൾ​ പുനരാരംഭിക്കുന്നു

Aswathi Kottiyoor

പ്രവാസി ക്ഷേമം ഏതെല്ലാം രീതിയിൽ മെച്ചപ്പെടുത്താം എന്ന് സർക്കാർ ആലോചിച്ചു വരുന്നതായി മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox